HOME
DETAILS

സരിന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി; പറയുന്നത് എം.ബി രാജേഷ് എഴുതിക്കൊടുത്ത വാചകം: വിമര്‍ശനവുമായി വി.ഡി സതീശന്‍

  
October 17, 2024 | 8:54 AM

satheesan-accuses-cpm-of-scripting-sarin-allegation

ചേലക്കര: കോണ്‍ഗ്രസ് വിട്ട പി സരിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിയാവാന്‍ കഴിയില്ലെന്ന് കണ്ടപ്പോഴാണ് സരിന്‍ സി.പി.എമ്മിനെ സമീപിച്ചത്. സരിന്‍ പറഞ്ഞത് എം.ബി രാജേഷ് എഴുതിക്കൊടുത്ത വാചകങ്ങളാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. 

ബി.ജെ.പിയുമായി സരിന്‍ ആദ്യം ചര്‍ച്ച നടത്തിയിരുന്നു. സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റുമോയെന്ന് സരിന്‍ നോക്കിയിരുന്നു. അത് പറ്റില്ലെന്ന് അറിഞ്ഞതോടെയാണ് സി.പി.എം സ്ഥാനാര്‍ത്ഥിയാകാന്‍ നോക്കുന്നത്. ഇന്നലെ നടപടി എടുത്തിരുന്നെങ്കില്‍ അതിനാലാണ് സി.പി.എമ്മിലേക്ക് പോയതെന്ന് വരുത്തിതീര്‍ത്തേനേ. ഞങ്ങള്‍ക്ക് ഇത് നേരത്തെ അറിയാമായിരുന്നു.

ഞാന്‍ അഹങ്കാരിയാണ്, ധാര്‍ഷ്ട്യക്കാരനാണ് തുടങ്ങിയ കാര്യങ്ങള്‍ സിപിഎം പറയുന്നതില്‍ പരാതിയില്ല. കാരണം അങ്ങനെയൊക്കെ 'ഒരാളെക്കുറിച്ച്' പറയാന്‍ അവര്‍ക്ക് ആഗ്രഹമുണ്ട്. കടക്കുപുറത്ത് എന്നു പറയുന്ന ഒരാളോട് ഇതൊക്കെ പറയാന്‍ അവര്‍ക്ക് ആഗ്രഹമുണ്ട്.  കോണ്‍ഗ്രസിലെ സംവിധാനം അനുസരിച്ചു തന്നെയാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. കെ.പി.സി.സി പ്രസിഡന്റും രമേശ് ചെന്നിത്തലയും ഞാനും കൂടിച്ചേര്‍ന്നാണ് തീരുമാനം എടുത്തത്. എല്ലാ മുതിര്‍ന്ന നേതാക്കളോടും കൂടിയാലോചിച്ചുവെന്നും വി.ഡി സതീശന്‍ പറഞ്ഞു. 

സരിന് സ്ഥാനാര്‍ഥിയാവാന്‍ താല്‍പര്യമുണ്ട്. ബി.ജെ.പി.യും സി.പി.എമ്മുമായി ചര്‍ച്ച നടത്തുന്ന ഒരാളെ ഞങ്ങള്‍ എങ്ങിനെ സ്ഥാനാര്‍ഥിയാക്കും. ഞാന്‍ പിന്നെ ദേഷ്യപ്പെട്ടു എന്നാണ് സരിന്‍ പറയുന്നത്. രാവിലെ ചാനലില്‍ ഇരുന്ന് പ്രതിപക്ഷ നേതാവിനെ കണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെടും എന്ന് സരിന്‍ പറയുന്നതാണ് കാണുന്നത്. അതിനുശേഷം എന്നെ കാണാന്‍ വന്നിരിക്കുന്നു. അതല്ല രീതിയെന്ന് ഞാന്‍ പറഞ്ഞു- അദ്ദേഹം പറഞ്ഞു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സബാഹ് അൽ-സലേമിലെ വീടിനുള്ളിൽ അത്യാധുനിക സൗരങ്ങളോടെ കഞ്ചാവ് കൃഷി; പ്രതി പിടിയിൽ

latest
  •  14 days ago
No Image

യുഎഇയിലെ ഇന്നത്തെ സ്വര്‍ണം, വെള്ളി, ഇന്ധന നിരക്ക്; ദിര്‍ഹം - രൂപ വ്യത്യാസവും പരിശോധിക്കാം | UAE Market on October 25

uae
  •  14 days ago
No Image

എട്ടാം തവണയും വീണു, ഇതാ ഹെഡിന്റെ യഥാർത്ഥ അന്തകൻ; ബുംറക്കൊപ്പം ഡിഎസ്പി സിറാജ്

Cricket
  •  14 days ago
No Image

യുഎഇ: നവംബറിൽ പെട്രോൾ വില കുറയാൻ സാധ്യത

uae
  •  14 days ago
No Image

ഒറ്റ റൺസ് പോലും നേടാതെ സച്ചിനും ദ്രാവിഡിനുമൊപ്പം; ചരിത്രം സൃഷ്ടിച്ച് രോ-കോ സംഖ്യം

Cricket
  •  14 days ago
No Image

ശബരിമലയിൽ നിന്ന് കൊള്ളയടിച്ച് ഉണ്ണികൃഷ്‌ണൻ പോറ്റി വിറ്റ സ്വർണം ബെല്ലാരിയിൽ കണ്ടെത്തി

Kerala
  •  14 days ago
No Image

വീണ്ടും റെക്കോർഡ്; ചരിത്ര നേട്ടത്തിൽ മിന്നിതിളങ്ങി മെസിയുടെ കുതിപ്പ്

Football
  •  14 days ago
No Image

യു.എസ് ഭീഷണിക്ക് പിന്നാലെ റഷ്യയെ കൈവിട്ട മുകേഷ് അംബാനി സൗദിയുമായും ഖത്തറുമായും കൈക്കോര്‍ക്കുന്നു; ഒപ്പുവച്ചത് വമ്പന്‍ കരാറിന്

Saudi-arabia
  •  14 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും, തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ

Kerala
  •  14 days ago
No Image

യുഎഇയിലെ എണ്ണ ഭീമന്മാരെ ആന്ധ്രയിലേക്ക് ക്ഷണിച്ച് നായിഡു; വിശാഖപട്ടണം ലുലു മാള്‍ 2028 ല്‍ തുറക്കും

uae
  •  14 days ago