HOME
DETAILS

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു; കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരണം വി.ഡി സതീശന്‍: പി സരിന്‍

  
October 17, 2024 | 7:03 AM

p-sarin-press-meet-huge-criticises-against-opposition-leader-vd-satheesan

പാലക്കാട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് പി സരിന്‍. വിഡി സതീശനാണ് സംഘടന സംവിധാനം ദുര്‍ബലപ്പെടുത്തിയത്. പാര്‍ട്ടിയെ വിഡി സതീശന്‍ ഹൈജാക്ക് ചെയ്തുവെന്നും പി സരിന്‍ തുറന്നടിച്ചു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായതിന് പിന്നിലെ കഥകള്‍ മാധ്യമങ്ങള്‍ ഇനിയെങ്കിലും അന്വേഷിക്കണം. അതൊരു അട്ടിമറി ആയിരുന്നുവെന്നും അത് എങ്ങനെ നടപ്പിലായെന്നും മനസിലാക്കാതെ പോയതിന്റെ ഫലമാണ് ഇതെന്നും സരിന്‍ പറഞ്ഞു. 

സാധാരണക്കാരായ പ്രവര്‍ത്തകരെ പറഞ്ഞ് പറ്റിക്കുന്നതാണ് കോണ്‍ഗ്രസിന്റെ രീതി. കാര്യങ്ങള്‍ പറയാനും പരിഹരിക്കാനും അവിടെ ഒരു സംവിധാനമില്ല. ഉടമ -അടിമ ബന്ധത്തിലേക്കും കീഴാള സംസ്‌കാരത്തിലേക്കും പാര്‍ട്ടിയെ കൊണ്ടു വന്നത് സതീശനാണ്. പാര്‍ട്ടിയെ ഈ നിലയിലാക്കിയത് സതീശാനാണ്. താനാണ്  പാര്‍ട്ടി എന്ന രീതിയിലേക്ക് കൊണ്ടു വന്നു ഉത്പാര്‍ട്ടി ജനാധിപത്യത്തെ തകര്‍ത്തു.ഇങ്ങനെ പോയാല്‍ 2026ല്‍ പച്ച തൊടില്ലെന്നും സരിന്‍ പറഞ്ഞു.

ഏക സിവില്‍ കോഡ് വിഷയത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചു സമരം ചെയ്തു. പിന്നീട് പ്രതിപക്ഷം ഇത്തരം വിഷയങ്ങളില്‍ ഭരണ പക്ഷത്തിന് കൂടെ ചേര്‍ന്ന് നിന്ന് സമരത്തിന് പോയിട്ടില്ല. അങ്ങനെ ചെയ്താല്‍ പ്രതിപക്ഷത്തിന് വിലയില്ലെന്ന് വരുത്തി. ബി.ജെ.പിയെ അല്ല സി.പി.എമ്മിനെയാണ് നേരിടേണ്ടതെന്ന് വരുത്താനുള്ള ശ്രമം നടത്തി. ബി.ജെ.പിയോട് ഒരു മൃദുസമീപനം ആണ് കാണിച്ചത്. വടകര സീറ്റില്‍ സി.പി.എമ്മിനെ തോല്‍പ്പിക്കാന്‍ പാലക്കാട് നിന്നും ആളെ കൊണ്ട് പോയി. ഇതിന്റെ ഗുണം ബി.ജെ.പിക്കാണെന്ന് എന്ന് മനസിലായിട്ടും കണ്ണടച്ച് ഇരുട്ടാക്കി.

നവംബര്‍ 13ന് മുന്നേ തെരഞ്ഞെടുപ്പ് നേരത്തെ നടത്തണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത് 13ന് തന്നെ തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടിയിട്ടാണ്. അന്ന് തെരഞ്ഞെടുപ്പു നടന്നാല്‍ ഒരു കൂട്ടര്‍ക്കു ഗുണം കിട്ടുമെന്ന് മനസിലാക്കിയായിരുന്നു ഈ നീക്കം. രാഹുല്‍ മാങ്കൂട്ടത്തില്‍ നല്ല സുഹൃത്താണ്. എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ വളര്‍ന്നു വരുന്ന കുട്ടി വിഡി സതീശനാണ്. ഒരാഴ്ച മുമ്പ് തന്നെ വിളിച്ച് ഭീഷണിയുടെ സ്വരത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സംസാരിച്ചതെന്നും സരിന്‍ പറഞ്ഞു. 

ലീഡറെ രാഹുല്‍ മാങ്കൂട്ടത്തില്‍ അപമാനിച്ചു. അതിനുള്ള മറുപടി 13നു ജനം നല്‍കും. കാമറയുടെ മുമ്പില്‍ വേഷം കെട്ടി ആടരുത്.ഇന്ന് നടത്തിയ നാടകത്തിന്ഇന്നലെ തന്നെ ചാണ്ടി ഉമ്മന്‍ മറുപടി നല്‍കിയിരുന്നു. രാഹുലിന് മംഗളം നേരാന്‍ ഉമ്മന്‍ ചാണ്ടിയുടെ മനസ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി; സൗജന്യചികിത്സയില്ല; ദുരന്തമായി 1031എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവിതം

Kerala
  •  5 days ago
No Image

കൊടും കുറ്റവാളി ബാലമുരുകന്റെ രക്ഷപെടലില്‍ തമിഴ്‌നാട് പൊലിസിന്റെ വീഴ്ചയ്ക്ക് കൂടുതല്‍ തെളിവുകള്‍; ഹോട്ടലില്‍ എത്തിയതും വിലങ്ങില്ലാതെ

Kerala
  •  5 days ago
No Image

മേയര്‍ തെരഞ്ഞെടുപ്പില്‍ ട്രംപിനെയും സയണിസ്റ്റുകളെയും തള്ളി ന്യൂയോര്‍ക്ക് ജനത; മംദാനി തന്നെ മേയര്‍

International
  •  5 days ago
No Image

സ്റ്റാർട്ടപ്പുകൾ 7,300;  72 ശതമാനത്തിനും വരുമാനമില്ല; സർക്കാർ കനിഞ്ഞില്ലെങ്കിൽ പൂട്ടുവീഴും

Kerala
  •  5 days ago
No Image

എസ്.ഐ.ആർ; മുഴുവൻ എന്യൂമറേഷൻ ഫോമുകളും എത്തിയില്ല

Kerala
  •  5 days ago
No Image

'ഞാന്‍ ഉടന്‍ വിരമിക്കും, അന്ന് കുറേ കരയും' വിരമിക്കല്‍ സൂചന നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ | CR7 Retirement

Saudi-arabia
  •  5 days ago
No Image

ബിഹാർ പോളിങ് ബൂത്തിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

National
  •  5 days ago
No Image

കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍ അന്തരിച്ചു

organization
  •  5 days ago
No Image

മുസ്‌ലിം പുരുഷന്മാരുടെ രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആദ്യഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന് ഹൈക്കോടതി

Kerala
  •  5 days ago
No Image

എസ്.ഐ.ആറിനെതിരെ ഒരുമിച്ച്; സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

Kerala
  •  5 days ago