HOME
DETAILS

നവീന്‍ബാബുവിന് കണ്ണീരോടെ വിടനല്‍കി ജന്മനാട്; വൈകാരിക രംഗങ്ങള്‍, വിതുമ്പി ദിവ്യ എസ്.അയ്യര്‍

  
Web Desk
October 17, 2024 | 6:44 AM

kannur-adm-naveen-babu-last-tribute-by-collectorate-pathanamthitta

പത്തനംതിട്ട: എ.ഡി.എം നവീന്‍ ബാബുവിന് കണ്ണീരോടെ വിടനല്‍കി ജന്മനാട്. വിലാപയാത്രയായി പത്തനംതിട്ട  കളക്ടറേറ്റിലെത്തിച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് എത്തിയത്. നവീന്‍ ബാബുവിന് ആദരാജ്ഞലി അര്‍പ്പിക്കാനെത്തി വിതുമ്പിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍ ഐ.എ.എസ്. പത്തനംതിട്ടയിലെ ഒരുപാട് കാതലായ പ്രതിസന്ധികള്‍ ഞങ്ങളെല്ലാം ഒരുമിച്ചാണ് തരണംചെയ്തിട്ടുള്ളതെന്ന് അവര്‍ മാധ്യമങ്ങളോടു പറഞ്ഞു. 

പ്രളയത്തിന്റെ സമയത്തും ശബരിമല തീര്‍ഥാടനകാലത്തും മറ്റും ആളുകള്‍ക്ക് സേവനം നല്‍കുന്നതില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബുവിനെയാണ് ഞങ്ങള്‍ എല്ലാവരും കണ്ടിട്ടുള്ളത്. ഇവിടെ വച്ച് ഇങ്ങനെ കാണേണ്ടിവരുമെന്നത് സഹിക്കാനാവുന്നില്ലെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. 

രണ്ടുമണിക്ക് ശേഷം പത്തിശ്ശേരിയിലെ വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. 

കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ കോര്‍ട്ടേഴ്സിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീന്‍ ബാബുവിന് അതിന് മുന്‍പത്തെ ദിവസം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യാത്രയയപ്പ് നല്‍കിയിരുന്നു. ഈ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഇന്ന് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടത്.

യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെയാണ് പി.പി. ദിവ്യ എത്തിയത്. എ.ഡി.എമ്മിനെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയറിവന്ന ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് മാസങ്ങളോളം വൈകിപ്പിച്ച എ.ഡി.എമ്മിന്റെ നടപടിയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്ഥലംമാറ്റം വന്നതിനുശേഷം രണ്ടുദിവസം മുമ്പ് അനുമതി നല്‍കിയെന്നും അത് എങ്ങനെയാണെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനകം വിവരങ്ങള്‍ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു.

പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീന്‍ ബാബു. കണ്ണൂരില്‍ നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്കാണ് നവീന്‍ ബാബു സ്ഥലംമാറിപ്പോകുന്നത്. ചൊവ്വാഴ്ച പത്തനംതിട്ടയില്‍ ചുമതലയേല്‍ക്കാന്‍ ഇരിക്കെയാണ് മരണം. രാത്രി 9 മണിയുടെ ട്രെയിന് പത്തനംതിട്ടക്ക് പോകുമെന്നായിരുന്നു അയല്‍വാസികളോട് പറഞ്ഞിരുന്നത്. രാത്രി ലൈറ്റ് കാണാതിരുന്നപ്പോള്‍ വീട്ടില്‍ നിന്ന് പോയി എന്നാണ് കരുതിയത്. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ കണ്ണൂരിലെ കോട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാട്ടിലെത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും ല​ഗേജ് എത്തിയില്ല; എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർ ആശങ്കയിൽ

uae
  •  5 days ago
No Image

82 വർഷം കഠിന തടവ്, 3.5 ലക്ഷം പിഴ; സഹോദരിമാരെ പീഡിപ്പിച്ച യുവാവിന് കുന്നംകുളം പോക്സോ കോടതിയുടെ ശിക്ഷ

crime
  •  5 days ago
No Image

പാലക്കാട്ട് ബൈക്കും വാനും കൂട്ടിയിടിച്ചു; സബ് ജില്ലാ കലോത്സവത്തിനെത്തിയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിജയ് തന്നെ; ഔദ്യോഗികമായി പ്രഖ്യാപിച്ച് ടി.വി.കെ

National
  •  5 days ago
No Image

'അന മിന്‍കും വ ഇലൈക്കും -ഞാന്‍ നിങ്ങളില്‍ നിന്നുള്ളവനാണ്, നിങ്ങളിലേക്കായുള്ളവനും' വിദ്വേഷങ്ങള്‍ക്ക് മേല്‍ മാനവികതയുടെ മുദ്രാവാക്യം മുഴക്കി മംദാനി

International
  •  5 days ago
No Image

മന്ത്രിയുടെ വാക്കുകൾ അപമാനിച്ചതിന് തുല്യം; പാട്ടിലൂടെ മറുപടി നൽകും, പ്രായത്തിന്റെ പക്വത കുറവുണ്ടെന്ന് വേടൻ

Kerala
  •  5 days ago
No Image

'ഹരിയാനയിലെ പത്ത് ബൂത്തുകളിലായി 22 വോട്ടുകള്‍' ആരാണ് രാഹുല്‍ ഗാന്ധി തുറന്ന 'H' ഫയല്‍സിലെ ബ്രസീലിയന്‍ മോഡല്‍?

National
  •  5 days ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡിന് പകരം ആ ഇം​ഗ്ലീഷ് ക്ലബ്ബിൽ ചേരാൻ ഒരുങ്ങി; വർഷങ്ങളായി ഫുട്ബോൾ ലോകത്ത് പ്രചരിച്ച കഥയുടെ സത്യം വെളിപ്പെടുത്തി റൊണാൾഡോ

Football
  •  5 days ago
No Image

വിരാട് കോഹ്ലി @ 37: കളിക്കളത്തിൽ അവിശ്വസനീയം, ക്യാപ്റ്റൻസിയിൽ അത്ഭുതം! അറിയപ്പെടാത്ത 5 റെക്കോർഡുകൾ

Cricket
  •  5 days ago
No Image

അങ്കമാലിയില്‍ ആറുമാസം പ്രായമായ കുഞ്ഞ് കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍; മരിച്ചത് അമ്മൂമ്മയ്‌ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുഞ്ഞ്

Kerala
  •  5 days ago

No Image

യുഎസിലെ ബന്ധുവിന്റെ ഫോൺ ഹാക്ക് ചെയ്തു; പക്ഷേ അക്ഷരത്തെറ്റിൽ പൊളിഞ്ഞത് ഒന്നര ലക്ഷത്തിന്റെ തട്ടിപ്പ്

crime
  •  5 days ago
No Image

'ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ടുവന്ന് വരെ വോട്ട് ചെയ്യിക്കും' വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്റെ വിഡിയോ പ്രദര്‍ശിപ്പിച്ച് രാഹുല്‍

National
  •  5 days ago
No Image

'പുതിയ യുഗം വരുന്നു...വളരെക്കാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചത്തില്‍ സംസാരിക്കുന്നു' വിജയിയായ ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ നെഹ്‌റുവിനെ ഉദ്ധരിച്ച് മംദാനി

International
  •  5 days ago
No Image

സബ്‌സിഡി നിരക്കില്‍ ഒന്നല്ല, രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ; വമ്പന്‍ ഓഫറുകളും സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളുമായി സപ്ലൈക്കോ

Kerala
  •  5 days ago