HOME
DETAILS

തെരഞ്ഞെടുപ്പിന് സജ്ജമെന്ന് സി.പി.എം

  
backup
February 02, 2019 | 6:54 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%9c%e0%b5%8d%e0%b4%9c%e0%b4%ae%e0%b5%86%e0%b4%a8

 


തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് എപ്പോള്‍ നടന്നാലും പാര്‍ട്ടി സജ്ജമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുമുന്നണിക്ക് അനുകൂല സാഹചര്യമാണ്. തെരെഞ്ഞെടുപ്പ് സര്‍വേ റിപ്പോര്‍ട്ടുകള്‍ ആസൂത്രിതമാണന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.


ഇലക്ഷന്‍ പ്രഖ്യാപിക്കുന്ന മുറക്ക് സീറ്റുവിഭജനം സംബന്ധിച്ച് എല്‍.ഡി.എഫ് യോഗം തീരുമാനമെടുക്കും
ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്നാണ് സിപിഎം നിര്‍ദേശം. 11ന് ചേരുന്ന ഇടതുമുന്നണിയോഗത്തില്‍ തീരുമാനം പ്രഖ്യാപിക്കും. പാര്‍ട്ടി മേഖലാ ജാഥകളുടെ സമാപനത്തോടെ പ്രചാരണത്തിനിറങ്ങും. എല്‍.ഡി.എഫില്‍ പുതിയതായി വന്നവര്‍ ആരും സീറ്റിന് അവകാശവാദം ഉന്നയിച്ചിട്ടില്ല.
ടോമിന്‍ തച്ചങ്കരിയെ കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തുനിന്നു മാറ്റിയതു യൂനിയനുകളുടെ സമ്മര്‍ദത്തിനു വഴങ്ങിയല്ല. പ്രവര്‍ത്തന സൗകര്യം നോക്കിയാണ് തച്ചങ്കരിയെ മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.


കേന്ദ്ര ബജറ്റും സംസ്ഥാന ബജറ്റും സംബന്ധിച്ച് രണ്ടു ഗവണ്‍മെന്റുകളുടെയും സമീപനമെന്താണെന്ന് ജനങ്ങള്‍ വിലയിരുത്താനുള്ള അവസരമാണിത്. കൂടുതല്‍ ജനങ്ങളില്‍ പ്രചരണം നടത്താന്‍ കേരളത്തില്‍ 14 ജില്ലകളിലും സെമിനാര്‍ നടത്തും. തിരുവനന്തപുരത്ത് എ.കെ.ജി പഠനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് അഞ്ചിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മറ്റ് ജില്ലകളില്‍ ജില്ലാ തലത്തിലുള്ള പഠനഗവേഷണകേന്ദ്രങ്ങള്‍ക്കായിരിക്കും സെമിനാര്‍ സംഘടിപ്പിക്കാന്‍ ചുമതല.
പാര്‍ട്ടി സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചു. മൂന്നുപേരുടെ ഒഴിവുവന്നതിന്റെ അടിസ്ഥാനത്തില്‍ പ്രൊഫ. എന്‍.പി ജോസഫ്, കെ.കെ ലതിക എന്നിവര്‍ക്ക് പുറമേ എം. വിജയകുമാര്‍, എ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ, പനോളി വല്‍സന്‍ എന്നിവരെ നിയമിക്കും. അംഗങ്ങള്‍ യോഗംചേര്‍ന്ന് ചെയര്‍മാനെ നിയമിച്ച് പാര്‍ട്ടിയെ അറിയിക്കുമെന്നും കോടിയേരി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  7 days ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  7 days ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  7 days ago
No Image

പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി

National
  •  7 days ago
No Image

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ; വെള്ളിയാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

uae
  •  7 days ago
No Image

ഇറാന്റെ വ്യോമാക്രമണത്തെ തുടർന്ന് ബഹ്‌റൈൻ വിമാനത്താവളം അടച്ചു; സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  7 days ago
No Image

വി.ഡി.സതീശനെതിരെ ഒളിയമ്പുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

latest
  •  7 days ago
No Image

സുരക്ഷാ മുൻകരുതൽ: കൊച്ചിയിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Kerala
  •  7 days ago
No Image

റോഡ് അറ്റകുറ്റപ്പണി; ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന് ജൂലൈ 17 മുതൽ മൂന്ന് ദിവസത്തെ അവധി; സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു

uae
  •  7 days ago
No Image

മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പോസ്റ്റ്; യുവാവിനെതിരെ പൊലിസ് കേസെടുത്തു

Kerala
  •  7 days ago