HOME
DETAILS

ഐ.എസിനെ ഉപേക്ഷിച്ച് നാട്ടില്‍ മടങ്ങിയെത്തണം: മലയാളികളായ ഫാത്തിമയുടേയും ആയിഷയുടെയും അഫ്ഗാന്‍ ജയിലില്‍ നിന്നുള്ള വീഡിയോ പുറത്ത്, ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടതായും വീഡിയോയില്‍ വിവരം

  
backup
March 16, 2020 | 4:15 PM

fathima-and-ayisha-to-is-issue-news-123

തൃക്കരിപ്പൂര്‍: നാട്ടിലേക്ക് തിരികെ എത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് നിമിഷ ഫാത്തിമയും, ആയിഷയും. 2016ല്‍ തൃക്കരിപ്പൂര്‍, പടന്ന മേഖലയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഘത്തിപ്പെട്ടവരാണ് ഇരുവരും. ഐ.എസ് ഉപേക്ഷിച്ച് മടങ്ങിയെത്തണമെന്നും ഇന്ത്യയാണ് തന്റെ നാടെന്നും ഫാത്തിമയും (നിമിഷ), ആയിഷയും (സോണി സെബാസ്റ്റിയന്‍) ഇപ്പോള്‍ പുറത്തു വന്ന വീഡിയോയില്‍ പറയുന്നു.

അഫ്ഗാനില്‍ തുടരണം എന്നില്ലെന്നും ഇന്ത്യയാണ് തന്റെ നാടെന്നും അവര്‍ പറഞ്ഞു. അഫ്ഗാന്‍ സേനയുടെ സാന്നിധ്യത്തില്‍ നടന്ന അഭിമുഖത്തിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഇരുവരുടെയും ഭര്‍ത്താക്കന്‍മാര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല എന്ന വിവരവും വീഡിയോയിലൂടെ പുറത്ത് വന്നിട്ടുണ്ട്. അഫ്ഗാനിലെ കാബൂളിലുള്ള ജയിലില്‍ വച്ച് ചിത്രീകരിച്ച വീഡിയോ ആണിതെന്ന വിവരമാണ് ലഭിക്കുന്നത്.

പുറത്തുവന്ന വീഡിയോയില്‍ ആയിഷയുടെയും ഫാത്തിമയുടെയും മക്കളും ഉള്‍പ്പെട്ടിരുന്നു. തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍ റാഷിദിന്റെ നേതൃത്വത്തില്‍ അഫ്ഗാനിലെ ഐ.എസ് കേന്ദ്രത്തിലേക്ക് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 21 പേരാണ് പോയത്. സംഘത്തില്‍പ്പെട്ട അബ്ദുല്‍ റാഷിദടക്കം ഏഴു പുരുഷന്‍മാര്‍ അഫ്ഗാനിസ്താനിലെ കോറസാനില്‍ യു.എസ് നടത്തിയ ഡ്രോണ്‍ ആക്രമത്തില്‍ കൊല്ലപ്പെട്ടതായി യുഎസ് സൈന്യം നേരത്തെ പുറത്ത് വിട്ടിരുന്നു.

ഇതോടെ ഒറ്റപ്പെട്ട 10 സ്ത്രീകളും 21 കുട്ടികളും 2019 ഒക്്‌ടോബര്‍, ഡിസംബര്‍ കാലയളവില്‍ അഫ്ഗാന്‍ സൈന്യത്തിന് കീഴടങ്ങുകയായിരുന്നു. കീഴടങ്ങിയവരില്‍ എത്ര പേര്‍ മലയാളികളോയുണ്ടെന്ന വിവരമില്ല. സംഘത്തിലെ ഹഫീസുദ്ദീന്‍, ഷിഹാസ്, മന്‍ഷാദ്, സാജിദ്, പാലക്കാട് സ്വദേശി യഹിയ എന്നിവരാണ് ആദ്യം കൊല്ലപ്പെട്ടത്. ഇവരുടെ മരണം അബ്ദുല്‍ റാഷിദാണ് ടെലഗ്രാം സന്ദേശം വഴി ബന്ധുക്കള്‍ക്ക് നല്‍കിയത്. പിന്നീടാണ് ആയിഷയുടെ ഭര്‍ത്താവായ അബ്ദുല്‍ റാഷിദ്, ഫാത്തിമയുടെ ഭര്‍ത്താവായ പാലക്കാട് സ്വദേശി ഈസയും കൊല്ലപ്പെട്ടത്. റാഷിദിന്റെ മരണത്തോടെയാണ് ഇവരുടെ ബന്ധുക്കള്‍ക്കുള്ള ടെലഗ്രം സന്ദേശം നിലച്ചത്. വീഡിയോ സന്ദേശം പുറത്തുവന്നതോടെ ഇവരുടെ ബന്ധുക്കള്‍ പ്രതീക്ഷയോടെ കാത്തിരിപ്പിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  7 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  7 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  7 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  7 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ അഗ്‌നിരക്ഷാ സേനാ വാഹനം മറിഞ്ഞ് ആയൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ മികച്ച ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രതിമാസ പുരസ്കാരം; മാർക്ക് നിർണ്ണയം ഇങ്ങനെ

Kerala
  •  7 days ago
No Image

എസ്.ഐ.ആർ മൂന്നാംഘട്ടം വിവാദത്തിൽ: 'മറ്റ് കാരണങ്ങൾ' പറഞ്ഞ് 84,000 പേരുടെ പേര് വെട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  7 days ago
No Image

ഉംറ വിസയും മൾട്ടിപ്പിൾ; പുതിയ മൾട്ടി ഉംറ വിസ ഇഷ്യു ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  7 days ago
No Image

നെതന്യാഹു യുദ്ധക്കുറ്റവാളി; നിയമം അനുവദിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് മംദാനി

International
  •  7 days ago
No Image

സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ സമരം ശക്തം; ജന്തർ മന്തറിൽ നിരാഹാരം അനുഷ്ഠിക്കുന്നവരുടെ എണ്ണം 21 ആയി

National
  •  7 days ago