അഞ്ചാം അങ്കം ഇന്ന്
വെല്ലിങ്ടണ്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ അഞ്ചാം മത്സരം ഇന്ന് നടക്കും. പരമ്പരയിലെ അവസാനത്തെ മത്സരമാണ് ഇന്ന് അരങ്ങേറുന്നത്. പരമ്പര ഇന്ത്യ സ്വന്തമക്കിയിരുന്നെങ്കിലും നാലാം മത്സരത്തില്‍ എട്ടുനിലയില്‍ പൊട്ടിയ ഇന്ത്യക്ക് ഇന്ന് അഭിമാന പോരാട്ടമാണ്. അതിനാല്‍ ഇന്ന് ജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കാതെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.
ആദ്യ മൂന്നു കളികളിലെ ആധികാരിക ജയങ്ങള്‍ക്കു ശേഷമായിരുന്നു ഇന്ത്യയുടെ ദയനീയ തോല്‍വി. നാലാം മത്സരത്തിലെ പരാജയത്തില്‍ നിന്ന് പാഠമുള്ക്കൊണ്ടണ്ടാവും രോഹിത് ശര്‍മയും സംഘവും ഇന്ന് നടക്കുന്ന അവസാന അങ്കത്തിന് ഇറങ്ങുക.
കിവികളുടെ തീപാറുന്ന ബൗളിങ്ങിന് മുന്നിലായിരുന്നു നാലാം ഏകദിനത്തില്‍ ഇന്ത്യ പതറിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 92 റണ്‍സിനാണ് പുറത്തായത്. മറുപടി ബാറ്റിങില്‍ രണ്ടണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് ലക്ഷ്യത്തിലെത്തുകയായിരുന്നു.
ആദ്യ മൂന്നു കളികളിലെ ജയം നല്കിയ ആത്മവിശ്വാസത്തില്‍ എതിരാളികളെ വില കുറച്ചു കണ്ടണ്ടതാണ് ഇന്ത്യക്കു തിരിച്ചടിയായത്. ഇന്ത്യ തകര്‍ന്നടിഞ്ഞ നാലാം ഏകദിനത്തില്‍ വിരാട് കോഹ്ലി, മഹേന്ദ്ര സിങ് എന്നീ താരങ്ങള്‍ പുറത്തായിരുന്നു. ഇന്നത്തെ മത്സരത്തിലും ഇന്ത്യയുടെ ഇതിഹാസ താരങ്ങള്‍ കളിക്കുന്നില്ല. ഇവരുടെ അഭാവം തീര്‍ക്കാന്‍ ഇന്ത്യന്‍ ബാറ്റിങ് നിരക്കായാല്‍ അഞ്ചാം ഏകദിനം കൈപ്പിടിയിലൊതുക്കാന്‍ ഇന്ത്യക്കാകും. അതേ സമയം കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലനം നടത്തിയ ധോണി ഇന്നത്തെ മല്‍സരത്തില്‍ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തുമെന്നാണ് സൂചന. ധോണി തിരിച്ചെത്തുകയാണെങ്കില്‍ ദിനേഷ് കാര്‍ത്തികിന് സ്ഥാനം നഷ്ടമായേക്കും. അവസാനമായി വെല്ലിങ്ണില് ഇരുടീമുളും കൊമ്പുകോര്‍ത്തപ്പോള്‍ ഇന്ത്യയെ 87 റണ്‍സിന് കിവീസ് കെട്ടുകെട്ടിച്ചിരുന്നു.
സാധ്യതാ ടീം
ഇന്ത്യ
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, ശുഭ്മാന്‍ ഗില്‍, അമ്പാട്ടി റായുഡു, എം.എസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് , യുസ് വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി , ഭുവനേശ്വര്‍ കുമാര്‍.
ന്യൂസിലന്‍ഡ്
കെയ്ന്‍ വില്ല്യംസണ് (ക്യാപ്റ്റന്‍), റോസ് ടെയ്ലര്, ടോം ലാതം, മിച്ചെല്‍ സാന്റ്നര്‍, കോളിന് ഡി ഗ്രാന്‍ഡോം, ടോഡ് ആസില്‍, ജെയിംസ് നീഷാം, മാറ്റ് ഹെന്റി, ട്രെന്റ് ബോള്‍ട്ട്, മാര്ട്ടിന് ഗുപ്റ്റില്‍, ഹെന്റി നിക്കോള്‍സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."