HOME
DETAILS

പക്ഷിപ്പനി: നഷ്ടപരിഹാരം  31നകം നല്‍കുമെന്ന് മന്ത്രി

  
backup
March 17 2020 | 05:03 AM

%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0%e0%b4%82-31
 
 
 
അലങ്കാര പക്ഷികള്‍ക്കും നഷ്ടപരിഹാരം 
പരിഗണനയില്‍ 
മലപ്പുറം: പക്ഷിപ്പനിയെ തുടര്‍ന്ന് കോഴികളെ നഷ്ടമായവര്‍ക്കുള്ള നഷ്ടപരിഹാര തുക ഈ മാസം 31നകം  തന്നെ വിതരണം ചെയ്യുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി  കെ. രാജു പറഞ്ഞു. മലപ്പുറം കലക്ടറേറ്റില്‍ നടന്ന പ്രത്യേക അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു  മാസം വരെ പ്രായമുള്ള കോഴിക്കുഞ്ഞിനു 100 രൂപ, രണ്ടു മാസത്തിനു മുകളിലുള്ളതിനു 200 രൂപ എന്നിങ്ങനെയായിരിക്കും കര്‍ഷകര്‍ക്കു നല്‍കുക. അലങ്കാര പക്ഷികളെയും കൊന്നിട്ടുള്ളതിനാല്‍ അതിനും നഷ്ടപരിഹാരം നല്‍കുന്നതു കൂടി സര്‍ക്കാറിന്റെ പരിഗണനയിലാണ്. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ പക്ഷിപ്പനി മൂലം ചത്ത കോഴികള്‍ക്കും നഷ്ടപരിഹാരം നല്‍കും. ഇതിനുള്ള നടപടികള്‍ 31നകം സ്വീകരിക്കും.
   പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഈ പ്രദേശത്തിനു പത്തു കിലോമീറ്റര്‍ ദൂരപരിധിയിലുള്ള സ്ഥലങ്ങളാണ് ഐസൊലേറ്റഡ് മേഖല. ഈ ഭാഗങ്ങളിലേക്കു മൂന്നു മാസക്കാലം പക്ഷികളെ കൊണ്ടുവരുന്നതും  ഇവിടെനിന്നും പുറത്തേക്കു കൊണ്ടുപോവുന്നതും നിരോധിക്കും. പക്ഷിപ്പനി കണ്ടെത്തിയ പ്രദേശത്ത് നിന്ന് 15 ദിവസം ഇടവിട്ട് സാംപിളെടുത്ത് പരിശോധന തുടരും. മൂന്നു മാസകാലം ഈ നിയന്ത്രണങ്ങള്‍ നിലനില്‍ക്കും. മലപ്പുറത്ത് മറ്റു പ്രദേശങ്ങളില്‍  കാക്കകളും ചത്തതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ സാംപിളുകള്‍ ശേഖരിച്ചു പരിശോധനക്കായി അയച്ചിട്ടുണ്ട്. ഫലം വന്ന ശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.   
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago