യാത്രകള്‍ക്കുള്ള കാന്‍സലേഷന്‍ ചാര്‍ജ് ഒഴിവാക്കാന്‍ കേന്ദ്രം ഇടപെടണം: എളമരം കരീം
ന്യൂഡല്‍ഹി: കൊവിഡ്-19 പടരുന്ന സാഹചര്യത്തില്‍ റെയില്‍വേ വിമാന യാത്രകള്‍ ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ഈടാക്കുന്ന കാന്‍സലേഷന്‍ ചാര്‍ജ് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്ന് എളമരം കരീം രാജ്യസഭയിലെ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു.
രോഗവ്യാപനം തടയാനായി പലവിധമായ മുന്‍കരുതല്‍ നടപടികളാണ് രാജ്യം മുഴുവന്‍ സ്വീകരിച്ചുവരുന്നത്. സ്‌കൂളുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുകയും മിക്ക പരിപാടികളും മാറ്റിവെക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ പല ആളുകള്‍ക്കും യാത്രകള്‍ മാറ്റിവയ്‌ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഈ അവസ്ഥയിലും കാന്‍സലേഷന്‍ ചാര്‍ജ് ഇനത്തില്‍ വന്‍ തുകയാണ് വിമാന കമ്പനികളും റെയില്‍വേയും ഈടാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം വളരെ ഗൗരവതരമായി പരിഗണിക്കണമെന്നും വേഗത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."