HOME
DETAILS

ഗൃഹനാഥന് അപൂര്‍വരോഗം; കുടുംബം ദുരിതത്തില്‍

  
backup
June 19 2016 | 00:06 AM

%e0%b4%97%e0%b5%83%e0%b4%b9%e0%b4%a8%e0%b4%be%e0%b4%a5%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b0%e0%b5%8b%e0%b4%97%e0%b4%82-%e0%b4%95%e0%b5%81

ആറ്റിങ്ങല്‍: അപൂര്‍വ രോഗം ബാധിച്ച് ഗൃഹനാഥന്‍ കിടപ്പിലായതോടെ ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം ദുരിതത്തില്‍. മാമം അരികത്തുവാര്‍ മുഹമ്മദ് മന്‍സിലില്‍ നൗഷാദ് (46) ആണ് അപൂര്‍വ രോഗത്തെ തുടര്‍ന്ന് ശയ്യാവലംബിയായത്.
അപ്പന്റിസൈറ്റിസിനെ തുടര്‍ന്ന് 2006ല്‍ നൗഷാദ് ശസ്ത്രക്രിയക്കു വിധേയനായിരുന്നു. ഇതിനുശേഷം കുടല്‍ ഒട്ടുന്ന അപൂര്‍വ രോഗം ബാധിച്ചു. ഇപ്പോള്‍ നിശ്ചിത ഇടവേളകളില്‍ ഓപ്പറേഷന്‍ ചെയ്ത് കുടല്‍ നീക്കം ചെയ്യുകയാണ്. വര്‍ഷങ്ങളായുള്ള ചികിത്സയും രോഗവും ആരോഗ്യനില പൂര്‍ണമായി തരാറിലാക്കി. ഹൃദയവാല്‍വുകള്‍ക്കും ശ്വാസകോശത്തിനും തകരാറും കരള്‍വീക്കവും പ്രമേഹവും രക്തസമ്മര്‍ദവും പിടിപെട്ടു. ഇതിനൊപ്പം കാഴ്ചയും കുറഞ്ഞു. രേഗം പിടിപെട്ട് നിത്യവൃത്തിക്കു പോലും കഷ്ടപ്പെടുമ്പോഴാണ് ഒന്നിനു പിറകെ മറ്റൊന്നായി വീണ്ടും രേഗങ്ങള്‍ നൗഷാദിനെ പിടികൂടിയത്. സാമ്പത്തിക പ്രതിസന്ധി കാരണം ചികിത്സക്കുപോലും കഴിയുന്നില്ല. ഭാര്യയും വിവിധ രോഗങ്ങളുടെ പിടിയിലാണ്. പ്രതിമാസം ചികിത്സക്കു മാത്രം പതിനായിരം രൂപയോളം ആവശ്യമായി വരുന്നുണ്ട്. ഇതിനുപുറമേയാണ് കുട്ടികളുടെ പഠനവും വീട്ടുചിലവും. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സഹായത്താലാണ് ഈ കുടുംബം ഇതുവരെ കഴിഞ്ഞത്. ജീവിതം മുന്നോട്ടുകൊണ്ടുപോകാനും ചികിത്സക്കുമായി സുമനസുകളുടെ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നൗഷാദും കുടുംബവും. മാമം എസ്.ബി.ടി ബാങ്കില്‍ 67173780722 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്(ഐ.എഫ്.സി കോഡ് ടആഠഞ000003). ഫോണ്‍. 9947730270



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്

Kerala
  •  a month ago
No Image

കുവൈത്ത് അൽ-അദാൻ ഹോസ്പിറ്റൽ തീപിടിത്തം

Kuwait
  •  a month ago
No Image

പി.പി ദിവ്യക്കെതിരായ നടപടികളുമായ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago
No Image

ബുര്‍ജ് ഖലീഫ കീഴടക്കി മിസ്റ്റര്‍ ബീസ്റ്റ് 

uae
  •  a month ago
No Image

മേപ്പാടിയില്‍ പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാന്‍ പദ്ധതിയിട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  a month ago
No Image

വിവാഹത്തിനു മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ

uae
  •  a month ago
No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago
No Image

അബഹയില്‍ സഊദി പൗരന്‍ വെടിയേറ്റ് മരിച്ചു; ആക്രമി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു

Saudi-arabia
  •  a month ago
No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago