HOME
DETAILS

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

  
November 08 2024 | 03:11 AM

Chief Justice DY Chandrachud steps down

ന്യൂഡല്‍ഹി: സുപ്രിം കോടതിയുടെ 50ാമത് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഇന്ന് പടിയിറങ്ങുന്നു. 2022 നവബറിലാണ് ഡിവൈ ചന്ദ്രചൂഡ് ഇന്ത്യയുടെ 50ാമത്തെ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്. ഒന്നാം നമ്പര്‍ കോടതിമുറിയില്‍ ഇന്ന് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിനമാണ്. നവംബര്‍ 10ന് ഞായറാഴ്ചയാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ ഡിവൈ ചന്ദ്രചൂഡിന്റെ അവസാന പ്രവൃത്തിദിനം. എന്നാല്‍ ശനിയും ഞായറും അവധിയായതിനാലാണ് കോടതി മുറിയില്‍ ഇന്ന് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനമാകുന്നത്.

അടുത്ത ചീഫ് ജസ്റ്റിസായി മുതിര്‍ന്ന ജഡ്ജി സഞ്ജീവ് ഖന്നയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. അലിഗഡ് മുസ്്‌ലിം യൂണിവേഴ്‌സിറ്റിയുടെ, ന്യൂനപക്ഷ പദവി സംബന്ധിച്ച് കേസിലാണ് ഡിവൈ ചന്ദ്രചൂഡ് ഇന്ന് അവസാനത്തെ വിധി പറയുക.
അദ്ദേഹത്തിന് ഇന്ന് ജഡ്ജിമാരും അഭിഭാഷകരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കും. 

ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ബിരുദം നേടിയ ചന്ദ്രചൂഡ്, ഡല്‍ഹി സര്‍വകലാശാലയിലെ നിയമ ഫാക്കല്‍റ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദവും നേടിയിരുന്നു. അഭിഭാഷകനായി കരിയര്‍ ആരംഭിച്ച ചന്ദ്രചൂഡ് 2000 മാര്‍ച്ച് 29ന് ബോംബെ ഹൈകോടതി ജഡ്ജിയായി. സുപ്രീംകോടതിയുടെ എംബ്ലവും പതാകയും മാറ്റിയതും കണ്ണുതുറന്ന നിലയിലുള്ള നീതിദേവതയുടെ പുതിയ പ്രതിമ സ്ഥാപിച്ചതുമൊക്കെ വാര്‍ത്തയോടൊപ്പം വിമര്‍ശനങ്ങള്‍ക്കും വഴിതുറന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  2 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  2 days ago
No Image

ബാലുശ്ശേരി പോക്കറ്റ് റോഡിൽ നിന്ന് കയറിയ കാർ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

വാഹനനിരയിലേക്ക് പുതിയ ഇലക്ട്രിക്ക് കാറുകൾ കൂടി ഉൾപ്പെടുത്തി റോയൽ ഒമാൻ പൊലിസ് 

oman
  •  2 days ago
No Image

ക്ലാസിനിടെ സഹപാഠിയോട് സംസാരിച്ചതിന് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂര മർദനം; ഒൻപതാം ക്ലാസുകാരന്റെ തോളെല്ലിന് പരിക്ക്

Kerala
  •  2 days ago
No Image

കെട്ടിടം പൊളിക്കുന്നതിനിടെ നെഞ്ചില്‍ ജാക്ക് ഹാമര്‍ തുളച്ചുകയറി 60കാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

828 മില്യൺ ഡോളർ സംഭാവന; ഗസ്സക്ക് ഏറ്റവും കൂടുതൽ സഹായം നൽകിയ രാജ്യമായി യുഎഇ 

uae
  •  2 days ago
No Image

ഗുണ്ടകളുടെ ആക്രമണത്തിൽ ഒല്ലൂർ സിഐക്ക് കുത്തേറ്റു

Kerala
  •  2 days ago
No Image

അഡ്‌ലെയ്‌ഡിൽ ഓപ്പണർ രാഹുൽ തന്നെ; രോഹിത് മധ്യ നിരയിൽ

Cricket
  •  2 days ago
No Image

വീടുകളില്‍ ആര്‍സിസിബി സ്ഥാപിക്കണമെന്ന് പറയുന്നതിന്റെ കാരണമിതാണ്

Tech
  •  2 days ago