HOME
DETAILS

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

  
Web Desk
November 08 2024 | 05:11 AM

IAS Officers WhatsApp Group Controversy Google Report Points to K Gopalakrishnan as Group Creator

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ് ഗ്രൂപ് രൂപവത്കരിച്ച സംഭവത്തില്‍ വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെ വെട്ടിലാക്കി ഗൂഗ്ളിന്റെ റിപ്പോര്‍ട്ട്. കെ. ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ഗൂഗ്ള്‍ പറയുന്നത്. മല്ലു ഹിന്ദു ഓഫിസേഴ്‌സ് എന്ന പേരില്‍ ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്‍ തന്നെയാണെന്ന്  വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. ഹാക്കിങ് നടന്നിട്ടില്ലെന്ന് പൊലിസിന്റെ അന്വേഷണത്തിന് ഗൂഗിളും മെറ്റയും മറുപടി നല്‍കിയിരിക്കുകയാണ്. തന്റെ ഫോണ്‍ ഹാക്ക് ചെയ്ത് ആരോ വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കുകയായിരുന്നു എന്നാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നത്.

മതാടിസ്ഥാനത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ് ഗ്രൂപ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍നിന്ന് തന്നെയാണെന്ന് വാട്‌സ്ആപ് നേരത്തെ തന്നെ മറുപടി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഗൂഗ്‌ളും ഇക്കാര്യം ആവര്‍ത്തിച്ചിരിക്കുന്നത്. 


പൊലിസിന്റെ കസ്റ്റഡിയിലുള്ള ഫോണ്‍ ഫൊറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. കൂടുതല്‍ വ്യക്തത ലഭിക്കണമെങ്കില്‍ ഇതിന്റെ ഫലം വരണമെന്നാണ് പൊലിസ് പറയുന്നത്. വിവരങ്ങള്‍ ഡിലീറ്റ് ചെയ്ത് ഫാക്ടറി റീസെറ്റ് ചെയ്ത നിലയിലാണ് ഫോണ്‍ പൊലിസിന് ലഭിച്ചിരുന്നത്.

കെ. ഗോപാലകൃഷ്ണനില്‍ നിന്ന് പൊലിസ് മൊഴിയെടുത്തപ്പോള്‍, ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നത്. വാട്‌സ്ആപ്പില്‍ ഗ്രൂപ് തുടങ്ങിയത് സുഹൃത്തുക്കള്‍ ആണ് ശ്രദ്ധയില്‍പെടുത്തിയതെന്നും അറിഞ്ഞയുടന്‍ ഗ്രൂപ് ഡിലീറ്റ് ചെയ്‌തെന്നുമാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്.

എന്നാല്‍, വാട്‌സ്ആപ് ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണന്‍ തന്നെയാണെന്നാണ് പൊലിസിന്റെ നിഗമനം. ഗ്രൂപ്പുകളുടെ സ്‌ക്രീന്‍ഷോട്ടെടുത്ത് കേന്ദ്ര ഡെപ്യൂട്ടേഷന് ഗോപാലകൃഷ്ണന്‍ ശ്രമം നടത്തിയെന്ന വിവരം പൊലിസിന് ലഭിച്ചിരുന്നു.

കഴിഞ്ഞ മാസം 30നാണ് 'മല്ലു ഹിന്ദു ഓഫിസേഴ്‌സ്' എന്ന പേരില്‍ ഗോപാലകൃഷ്ണന്‍ അഡ്മിനായി വാട്‌സ്ആപ് ഗ്രൂപ് പ്രത്യക്ഷപ്പെട്ടത്. ഹാക്ക് ചെയ്തവര്‍ 'മല്ലു മുസ്‌ലിം ഓഫിസേഴ്‌സ്'എന്ന പേരില്‍ മറ്റൊരു ഗ്രൂപ്പുമുണ്ടാക്കിയെന്നും കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെ ഉള്‍പ്പെടുത്തി ആകെ 11 ഗ്രൂപ്പുകളുണ്ടാക്കിയെന്നുമാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ നേരില്‍ക്കണ്ടും ഗോപാലകൃഷ്ണന്‍ വിശദീകരണം നല്‍കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത രോഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ് 

International
  •  3 days ago
No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  3 days ago
No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  3 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  3 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  4 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  4 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  4 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  4 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  4 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  4 days ago