ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇന്ത്യയില്‍ കുടുങ്ങി
കൊല്‍ക്കത്ത: മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര കളിക്കാമെന്ന മോഹവുമായി ഒരാഴ്ച മുന്‍പ് ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങാനുള്ള തിടുക്കത്തില്‍. നിലവില്‍ ഇന്ത്യയില്‍ 116 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ ഭീതിയിലാഴ്ത്തിയത്. ഇന്ന് രാവിലെ കൊല്‍ക്കത്തയില്‍ നിന്ന് ദുബൈ വഴി നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണവര്‍.
നേരത്തേ ഇന്ത്യക്കെതിരായ പരമ്പര അനിശ്ചിതത്വത്തിലായെങ്കിലും പുനക്രമീകരിക്കുമെന്ന വിശ്വാസത്തില്‍ അവര്‍ ഇന്ത്യയില്‍ തങ്ങുകയായിരുന്നു. പക്ഷേ, കൊവിഡ് വ്യാപനം വര്‍ധിച്ചതോടെയാണ് ഇപ്പോള്‍ നാട്ടിലേക്ക് പോകാനൊരുങ്ങുകയാണ് ടീം.
മുന്‍പ് പരമ്പര ക്രമീകരിച്ച പ്രകാരം ഇന്ന് കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനിലാണ് മൂന്നാം ഏകദിന മത്സരം നടത്തേണ്ടിയിരുന്നത്.
നേരത്തേ ധര്‍മശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ ഏകദിനം മഴ കാരണം ഉപേക്ഷിച്ചിരുന്നു. പിന്നീട് അവശേഷിച്ച രണ്ട് മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കുമെന്ന് അറിയിച്ചെങ്കിലും ഒടുവില്‍ ബി.സി.സി.ഐ പരമ്പര ഉപേക്ഷിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."