കേരളത്തിലേക്കുള്ള വിദ്യാര്‍ഥികളുടെ യാത്രാപ്രശ്നം: കെ.സുധാകരന് എം.പി റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കണ്ണൂര്‍: കേരളത്തിലേക്കുള്ള വിദ്യാര്‍ഥികളുടെ യാത്രാപ്രശ്നവുമായി ബന്ധപ്പെട്ട് കെ.സുധാകരന് എം.പി റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. രാജ്യത്താകമാനം കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പഞ്ചാബിലെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ദീര്‍ഘകാലത്തേക്ക് അടച്ചിടുന്ന സര്‍ക്കുലര്‍ രജിസ്ട്രാര്‍ പുറപ്പെടുവിച്ച സാഹചര്യത്തില്‍ സ്ഥാപനത്തില്‍ പഠിക്കുന്ന 150ഓളം മലയാളികളായ വിദ്യാര്‍ഥികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് യാത്രാസൗകര്യം ഇല്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു.
വിദ്യാര്‍ഥികള്‍ പ്രസ്തുത വിഷയം കെ സുധാകരന് എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും കെ സുധാകരന് എംപി കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലുമായി സംസാരിക്കുകയും സ്ലീപ്പര്‍ കോച്ചുകള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വിദ്യാര്‍ഥികള്‍ക്ക് ദീര്‍ഘദൂരയാത്രയായത് കൊണ്ട് തന്നെ കൊറോണാ വൈറസിനെ പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തേണ്ടുന്ന സാഹചര്യവും എം.പി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
യൂണിവേഴ്സിറ്റി അടച്ച് പൂട്ടിയ സാഹചര്യത്തില്‍ റെയില്‍വേ കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ക്ക് ജനറല്‍ കോച്ച് ആയിരുന്നു അനുവദിച്ചു കൊടുത്തിരുന്നത്.
ജനറല്‍ കമ്പാര്‍ട്ട്മെന്റിലൂടെ വിദ്യാര്‍ത്ഥികള്‍ ദീര്‍ഘദൂര യാത്ര ചെയ്താല്‍, നിലവിലുള്ള സാഹചര്യത്തില്‍ ഉണ്ടാകുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ആരോഗ്യ സംരക്ഷണകാര്യങ്ങളും കെ.സുധാകരന് എം.പി. രാവിലെ മന്ത്രിയുമായി നേരിട്ട് സംസാരിക്കുകയായിരുന്നു.
കേരളത്തിലേക്കുള്ള സമ്പര്‍ക്രാന്തി എക്സ്പ്രസ്സിലോ മംഗള ലക്ഷദ്വീപ് എക്സ്പ്രസിലോ സ്ലീപ്പര്‍ കോച്ച് അനുവദിക്കണമെന്നായിരുന്നു കെ.സുധാകരന് എം.പി മന്ത്രിയോട് ആവശ്യപ്പെട്ടത്. കേന്ദ്രമന്ത്രി ഉദ്യോഗസ്ഥരില്‍ നിന്ന് ഉടന്‍ തന്നെ വിവരം ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗകര്യം ഒരുക്കുമെന്ന് കെ സുധാകരന് എം.പിക്ക് ഉറപ്പുനല്‍കുകയും ചെയ്തു. തുടര്‍ന്ന് സമ്പര്‍ക്രാന്തി എക്സ്പ്രസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്ലീപ്പര്‍ കോച്ചില്‍ യാത്രാ സൗകര്യം ഒരുക്കിയ വിവരം മന്ത്രിയുടെ ഓഫീസ് കെ.സുധാകരന് എം.പിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."