HOME
DETAILS

അമിത വേഗത: ചലച്ചിത്ര താരത്തിന്റെ മകന് ശിക്ഷാ നടപടി

  
backup
February 03 2019 | 07:02 AM

%e0%b4%85%e0%b4%ae%e0%b4%bf%e0%b4%a4-%e0%b4%b5%e0%b5%87%e0%b4%97%e0%b4%a4-%e0%b4%9a%e0%b4%b2%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%a4%e0%b4%be%e0%b4%b0%e0%b4%a4

അടിമാലി: അമിത വേഗതയില്‍ വാഹനമോടിച്ച ചലച്ചിത്രതാരം ബാബുരാജിന്റെ മകന്‍ അക്ഷയ്ക്ക് (24) അടിമാലി പൊലിസിന്റെ ശിക്ഷാ നടപടി. ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം.
കൊച്ചി - ധനുഷ്‌ക്കോടി ദേശിയപാതയിലൂടെ അമിത വേഗതയില്‍ എത്തിയ കെ എല്‍ 51 ജെ 7 ബി.എം.ഡബ്യു കാര്‍ പത്താംമൈലിന് സമീപം വേഗപരിശോധന നടത്തിയിരുന്ന പൊലിസുകാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് മുതിരാതെ അക്ഷയ് വാഹനമോടിച്ച് പോയി. ഇതോടെ മറ്റെന്തോ നിഗൂഢതയുണ്ടെന്ന സംശയം പൊലിസിലുയര്‍ന്നു. തുടര്‍ന്ന് അടിമാലി സ്‌റ്റേഷനിലേക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അടിമാലി സെന്‍ട്രല്‍ ജങ്ഷനില്‍ പൊലിസ് ബി.എം.ഡബ്യു കാര്‍ തടഞ്ഞു. യുവാവിനെ വാഹനത്തില്‍ തന്നെ അടിമാലി സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് പൊലിസ് വിവരങ്ങള്‍ ആരാഞ്ഞതോടെയാണ് യുവാവ് ചലച്ചിത്ര താരം ബാബുരാജിന്റെ മകനാണെന്ന്് ബോധ്യപ്പെട്ടത്. സംശയാസ്പദമായൊന്നും വാഹനത്തില്‍ കണ്ടെത്താനായില്ല.
തുടര്‍ന്ന് അമിത വേഗതക്ക് 500 രൂപ പിഴ ഈടാക്കി യുവാവിനെ മടക്കി അയച്ചു.പൊലിസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടത് താന്‍ കണ്ടിരുന്നില്ലെന്ന് യുവാവ് പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago
No Image

കണ്ണൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ചു

Kerala
  •  3 months ago
No Image

കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ഡിസംബര്‍ 2 മുതല്‍

Kerala
  •  3 months ago
No Image

മുതലപ്പൊഴിയിലുണ്ടാകുന്ന തുടര്‍ച്ചയായ അപകടം; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍, തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം

Kerala
  •  3 months ago
No Image

ആത്മാഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വനംവകുപ്പ്: പിവി അന്‍വറിനെതിരെ പ്രതിഷേധം ശക്തം

Kerala
  •  3 months ago
No Image

പൊതുമാപ്പിൽ വീണ്ടും ഇളവുമായി യുഎഇ

uae
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണെം; ഇ.വൈ യുടെ പൂനെ ഓഫീസില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന

Kerala
  •  3 months ago
No Image

വിവാദങ്ങളിൽ തളരാതെ തിരുപ്പതി ലഡു; നാലുദിവസത്തിനിടെ വിറ്റത് 14 ലക്ഷം 

National
  •  3 months ago