HOME
DETAILS
MAL
കൊവിഡ് 19: സഊദിയിൽ 67 പേർക്ക് കൂടി വൈറസ് ബാധ, എണ്ണം 238 ആയി ഉയർന്നു
backup
March 18 2020 | 17:03 PM
റിയാദ്: സഊദിയിൽ 67 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 238 ആയി ഉയർന്നു. സഊദി ആരോഗ്യ മന്ത്രാലയമാണ് വിവരം പുറത്ത് വിട്ടത്. ഏറ്റവും ഒടുവിൽ അസുഖം കണ്ടെത്തിവരിൽ ഭൂരിഭാഗവും വൈറസ് ബാധയേറ്റത് നേരത്തെ കണ്ടെത്തിയവരുമായി ബന്ധപ്പെട്ടവരാണ്. തലസ്ഥാന നഗരിയായ റിയാദിൽ 19 പേർക്കും കിഴക്കൻ പ്രവിശ്യയിൽ 23 പേർക്കും ജിദ്ദയിൽ 13 പേർക്കും മക്കയിൽ 11 പേർക്കുമാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരു കേസ് അസീറിലാണ് കണ്ടെത്തിയത്. വൈറസ് കേസുകൾ ഉയരുന്നതിനെ തുടർന്ന് രാജ്യത്ത് കനത്ത ജാഗ്രതയാണ് തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."