സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി, എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് യുഎഇ ഭരണാധികാരി
യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ന് ബഹിരാകാശ സഞ്ചാരികളായ സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
അവരെ 'രാഷ്ട്രത്തിൻ്റെ പുത്രന്മാർ' എന്ന് വാഴ്ത്തിയാണ്, ബഹിരാകാശ മേഖലയുടെ പുരോഗതിക്ക് സംഭാവന നൽകിയതിന് ഈ രംഗത്തെ അഞ്ച് എമിറാത്തികളെ അഭിനന്ദിക്കുന്നതെന്ന് ദുബൈ ഭരണാധികാരി എക്‌സിൽ കുറിച്ചു.
എന്റെ സഹോദരൻ മുഹമ്മദ് ബിൻ സായിദിൻ്റെ നിർദ്ദേശപ്രകാരം, ബഹിരാകാശ സഞ്ചാരികളായ സുൽത്താൻ അൽ നെയാദിക്കും ഹസ്സ അൽ മൻസൂറിക്കും ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ നൽകി, യുഎഇയുടെ ഭാവി രൂപപ്പെടുത്തുന്നതിന് സംഭാവന ചെയ്യുന്ന മേഖലയിൽ യുഎഇ യുടെ ആഗോള സ്ഥാനം സ്ഥാപിച്ചതിന് ഇരുവരെയും പ്രശംസിക്കുന്നു. ദുബൈ ഭരണാധികാരി എക്‌സിൽ കുറിച്ചു.
The UAE rulers have awarded Sultan Al Neyadi and Hazza Al Mansouri, two renowned Emirati astronauts, with the First-Class Space Medal in recognition of their outstanding contributions to the country's space program
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."