HOME
DETAILS

'ഡല്‍ഹി ചലോ' മാര്‍ച്ചുമായി വീണ്ടും കര്‍ഷര്‍; തലസ്ഥാനത്ത് കര്‍ശന പരിശോധന, ഗതാഗതക്കുരുക്ക് 

  
Web Desk
December 02 2024 | 09:12 AM

 Farmers from Uttar Pradesh March to Delhi Major Traffic Disruptions at Delhi-Noida Border

ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നു. ഭാരതീയ കിസാന്‍ പരിഷത്താണ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നത്. 

കര്‍ഷകരെ തട്യാന്‍ ഡല്‍ഹി അതിര്‍ത്തിയില്‍ പൊലിസ് സേനയെ വിന്യസിച്ചു. ഡല്‍ഹി ചലോ' മാര്‍ച്ചിനായി കര്‍ഷകര്‍ സംഘടിച്ചതോടെ ഡല്‍ഹി-നോയിഡ അതിര്‍ത്തികളില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി.ബോര്‍ഡറിലും ഡല്‍ഹിനോയിഡ ഫ്‌ളൈ ഓവറിനുമിടയ്ക്ക് വാഹനങ്ങളുടെ നീണ്ടനിരയാണ് രൂപപ്പെട്ടത്. നോയിഡയെയും ഡല്‍ഹിയെയും ബന്ധിപ്പിക്കുന്ന ഹൈവേകളുടെ ഒരു വശത്തെ ഗതാഗതം തടസ്സപ്പെട്ടു. 

പുതിയ കാര്‍ഷിക നിയമപ്രകാരം നഷ്ടപരിഹാരവും ആനുകൂല്യങ്ങളും ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. അതിര്‍ത്തിയില്‍ പരിശോധനകള്‍ കര്‍ശനമാക്കി.

നോയിഡയിലെ മഹാമായ ഫ്‌ളൈ ഓവറിന് സമീപമാണ് പ്രതിഷേധം ആരംഭിച്ചത്. കര്‍ഷകര്‍ കാല്‍നടയായും ട്രാക്ടറുകളിലുമായാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. 

ഭാരതീയ കിസാന്‍ പരിഷത്തും (ബികെപി) കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും (കെഎംഎം), സംയുക്ത് കിസാന്‍ മോര്‍ച്ചയും (എസ്‌കെഎം) ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-19-01-2024

PSC/UPSC
  •  4 days ago
No Image

ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ഋതു ജയന്‍റെ വീട് അടിച്ചുതകര്‍ത്ത് നാട്ടുകാര്‍, രണ്ടു പേര്‍ പിടിയിൽ

Kerala
  •  4 days ago
No Image

16 വയസുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ പിടിക്കാന്‍ സഹായകമായത് അതിജീവിത കാറില്‍ കണ്ട തിരിച്ചറിയൽ കാർഡ്

National
  •  4 days ago
No Image

പ്രഥമ ഖോ ഖോ ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ പെൺ പുലികൾ

Others
  •  4 days ago
No Image

ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാ​ഗമായി മൂന്നു ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി

International
  •  4 days ago
No Image

ഷൂട്ടിങ് താരം മനുഭാക്കറിന്റെ കുടുംബം സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടു; മുത്തശ്ശിയും അമ്മാവനും മരിച്ചു

latest
  •  4 days ago
No Image

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ചരല്‍ തെറിപ്പിച്ചു; കുന്നംകുളം ആര്‍ത്താറ്റ് ഹോളി ക്രോസ് വിദ്യാലയത്തിലെ വിദ്യാര്‍ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദനം

Kerala
  •  4 days ago
No Image

കോഴിക്കോട് എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

latest
  •  4 days ago
No Image

അരങ്ങേറ്റത്തിൽ തിളങ്ങി മലയാളി താരം ജോഷിത; ലോകകപ്പിൽ വിൻഡീസിനെ തരിപ്പണമാക്കി ഇന്ത്യ

Cricket
  •  4 days ago
No Image

'രാജ്യസുരക്ഷയ്ക്ക് ഭീഷണി', രാഹുൽ ​ഗാന്ധിക്കെതിരെ എഫ് ഐ ആർ ഫയൽ ചെയ്ത് അസം പോലീസ്

Kerala
  •  4 days ago