എം.എല്‍.എമാരെ മത്സരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെയും സീറ്റ് വര്‍ധിപ്പിക്കണമെന്നതാണ് തീരുമാനമെങ്കിലും നിലവില്‍ എം.എല്‍.എമാരായവരെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുന്നു.
പൂര്‍ണമായും ജയസാധ്യത പരിഗണിച്ച് നാല് എം.എല്‍.എമാരെയാണ് കോണ്‍ഗ്രസ് ലോക്‌സഭയിലേക്ക് മത്സരിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്.
ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടി, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, എറണാകുളത്ത് ഹൈബി ഈഡന്‍, പാലക്കാട് ഷാഫി പറമ്പില്‍ എന്നിവരാണത്. ഇതില്‍ എറണാകുളത്തിന്റെ കാര്യത്തില്‍ മാത്രമാണ് പ്രശ്‌നമില്ലാത്തത്. ഹൈബി ഈഡനെ മത്സരിപ്പിച്ചില്ലെങ്കിലും അവിടെ കോണ്‍ഗ്രസിന് വിജയിക്കാനാകും.
പക്ഷേ മറ്റ് മൂന്നു മണ്ഡലങ്ങളുടെ കാര്യം അതല്ല. തുടര്‍ച്ചയായി പരാജയപ്പെടുന്ന ഈ മൂന്നു മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാന്‍ നിലവില്‍ എം.എല്‍.എമാരായ ഇവര്‍ മത്സരിച്ചാല്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ തന്നെ ഇവര്‍ വിജയിച്ചാല്‍ ഉണ്ടാകാവുന്ന സാഹചര്യവും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി, അടൂര്‍ പ്രകാശിന്റെ കോന്നി, ഷാഫി പറമ്പിലിന്റെ പാലക്കാട് നിയമസഭാ മണ്ഡലങ്ങളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവര്‍ മാത്രമായതുകൊണ്ടാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.
ഇവര്‍ മൂവരും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ വരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ സ്ഥിതി എന്താകുമെന്ന് കോണ്‍ഗ്രസിനുപോലും കണക്കാക്കാന്‍ കഴിയുന്നില്ല.
നിയമസഭയില്‍ അംഗബലം കുറയുന്നത് മറ്റൊരു തിരിച്ചയാകുമെന്ന ഭയം കോണ്‍ഗ്രസിനെ അലട്ടുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിനിടയില്‍ ചര്‍ച്ച സജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."