HOME
DETAILS
MAL
ബാറുകള്‍ അടച്ചാല്‍ വ്യാജമദ്യം ഒഴുകുമെന്ന വാദത്തില്‍ കഴമ്പില്ല: സുധീരന്
backup
March 20 2020 | 04:03 AM
തിരുവനന്തപുരം: മദ്യശാലകള്‍ അടച്ചുപൂട്ടിയാല്‍ വ്യാജമദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗം വര്‍ധിക്കുമെന്ന വാദത്തില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന് മുഖ്യമന്ത്രിക്ക് കത്തയച്ചു.
എക്സൈസ് ഡിപാര്‍ട്ട്മെന്റിന്റെ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയ സ്റ്റേറ്റ്മെന്റ് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മദ്യശാലകളില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയ ക്രമീകരണ നടപടികള്‍ നിരര്‍ത്ഥകവും പരിഹാസ്യവുമാണ്.
അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ്, സ്പെയിന്, ജര്‍മനി, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബാറുകള്‍ അടച്ചതായുള്ള വിവരങ്ങള്‍ വന്നിട്ടുണ്ട്. എന്നിട്ടും കേരളത്തില്‍ ബാറുകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതിന് സര്‍ക്കാര്‍ കാണിക്കുന്ന വൈമുഖ്യത്തിന് യാതൊരു ന്യായീകരണവുമില്ലെന്നും സുധീരന് കത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."