HOME
DETAILS

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന് മന്ത്രിയായി;  സുപ്രിം കോടതി പിടിച്ച് പുറത്താക്കി

  
backup
March 20 2020 | 08:03 AM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa
 
 
 
 
ന്യൂഡല്‍ഹി: മണിപ്പൂരില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ശേഷം ബി.ജെ.പിയില്‍ ചേര്‍ന്നു മന്ത്രിയായ നേതാവിനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കി സുപ്രിം കോടതി. മണിപ്പൂര്‍ വനം മന്ത്രി തൗനാജം ശ്രാംകുമാര്‍ സിങ്ങിനെയാണ് സുപ്രിം കോടതി നീക്കിയത്. ഇനി കോടതി നിര്‍ദേശിക്കുംവരെ ഇദ്ദേഹം നിയമസഭയില്‍ പ്രവേശിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. 
ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന സുപ്രിം കോടതി ബെഞ്ചാണ് വിഷയത്തില്‍ വിധി പുറപ്പെടുവിച്ചത്. 2017ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ഇദ്ദേഹം പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്ന് മന്ത്രിയാകുകയായിരുന്നു. 
അന്നുമുതല്‍ ഇദ്ദേഹത്തെ അയോഗ്യനാക്കണമെന്നു നിയമസഭാ സ്പീക്കറോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിഷയത്തില്‍ സ്പീക്കര്‍ ഒരു തീരുമാനവുമെടുത്തില്ല. തുടര്‍ന്നായിരുന്നു പാര്‍ട്ടി സുപ്രിം കോടതിയെ സമീപിച്ചത്.
ഹരജി പരിഗണിക്കവേ, അയോഗ്യനാക്കുന്ന വിഷയത്തില്‍ തീരുമാനം വൈകിപ്പിച്ച മണിപ്പൂര്‍ നിയമസഭാ സ്പീക്കര്‍ വൈ. കേംചന്ദിന്റെ നടപടിയെ രൂക്ഷ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. ജനുവരി 21ന് കേസ് പരിഗണിച്ച സുപ്രിം കോടതി, വിഷയത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാന്‍ സ്പീക്കറോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തീരുമാനമുണ്ടായില്ല. 
കഴിഞ്ഞ ദിവസം സ്പീക്കര്‍ക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഈ മാസം 28വരെ സമയം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, എതിര്‍വിഭാഗം അഭിഭാഷകനായ കപില്‍ സിബല്‍ വിഷയത്തില്‍ കോടതി ഉടന്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടു. 
തുടര്‍ന്നായിരുന്ന തങ്ങളുടെ പ്രത്യേക അധികാരമുപയോഗിച്ച് കോടതിയുടെ ഇടപെടലുണ്ടായത്.
നേരത്തെ, സ്പീക്കര്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കാന്‍ ഹൈക്കോടതിക്കു സാധിക്കില്ലെന്നായിരുന്നു മണിപ്പൂര്‍ ഹൈക്കോടതി നിലപാടെടുത്തിരുന്നത്. ഇതിനെതിരേയായിരുന്നു കോണ്‍ഗ്രസ് സുപ്രിം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
മണിപ്പൂരില്‍ 2017ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകള്‍ നേടി കോണ്‍ഗ്രസായിരുന്നു വലിയ ഒറ്റകക്ഷിയായിരുന്നത്. 21 സീറ്റുകള്‍ നേടിയ ബി.ജെ.പി വിമത എം.എല്‍.എമാരുടെയും മറ്റു പാര്‍ട്ടികളുടെയും പിന്തുണയോടെ ഭരണം പിടിക്കുകയായിരുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  41 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  44 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  an hour ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  4 hours ago