HOME
DETAILS
MAL
പ്രിയങ്കക്ക് സോഷ്യല്‍ മീഡിയയില്‍ അപമാനം; ഡിവൈ.എസ്.പിക്ക് പരാതി നല്കി
backup
February 05 2019 | 06:02 AM
കാഞ്ഞങ്ങാട്: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ നവമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരേ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമിറ്റി കാഞ്ഞങ്ങാട് ഡിവൈ.എസ്.പിക്ക് പരാതി നല്കി. സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്, ഡി.സി.സി ജനറല്‍ സെക്രട്ടറി ധന്യ സുരേഷ്, മഹിള കോണ്‍ഗ്രസ് നേതാക്കളായ ശാന്തമ്മ ഫിലിപ്പ്, മീനാക്ഷി ബാലകൃഷ്ണന്, ഡോളി കെ. ജോര്‍ജ്, ടി.കെ സുബൈദ, വനിതാ ലീഗ് നേതാക്കളായ ടി.കെ സുമയ്യ, പി. ഖദീജ എന്നിവരാണ് ഹൊസ്ദുര്‍ഗ് പൊലിസ് സ്റ്റേഷനിലെത്തി ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയത്. പ്രിയങ്കക്കെതിരേ ഉയരുന്ന അശ്ലീല ചുവയുള്ളതും വ്യക്തിഹത്യ നടത്തുന്നതുമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്യുന്ന കുറ്റവാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."