HOME
DETAILS
MAL
കൊല്ലപ്പെട്ടവരുടെ മക്കള്‍ക്ക് പഠനം തുടരാന്‍ മുസ്ലിം ലീഗ് സ്കോളര്‍ഷിപ്പ്
backup
March 21 2020 | 05:03 AM
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനു മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി സ്കോളര്‍ഷിപ്പ് നല്കുന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡല്‍ഹിയില്‍ കൊല്ലപ്പെട്ട മുദസ്സറിന്റെ സഹോദരപുത്രന് അയാന് മുഖ്യാതിഥിയായി. മുദസിറിന്റെ മൂത്ത മകള്‍ ശിഫ നാസ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇളയ മകള്‍ ഇനായക്ക് കേവലം ഒരു മാസമാണ് പ്രായം. എട്ടു കുട്ടികളുടെയും സ്കോളര്‍ഷിപ്പ് തുക ഇന്നലെ കൈമാറി.
കലാപത്തിന്റെ ഇരയായ മഅറുഫിന്റെ മക്കള്‍ ജിനത്തിനും ഫര്ഹാന് അലിക്കും സ്കോളര്‍ഷിപ്പ് നല്‍കിയാണ് ഇ.ടി മുഹമ്മദ് ബഷീര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. കലാപത്തിന്റെ ഇരകളുടെ ജീവിത പ്രശ്നങ്ങള്‍ സാധ്യമാകുന്നേടത്തോളം പരിഹരിക്കാനുള്ള ശ്രമത്തിലാണ് മുസ്ലിം ലീഗെന്ന് ഇ.ടി പറഞ്ഞു. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ പദ്ധതി വിശദീകരിച്ചു.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് മൗലാന നിസാര്‍ അഹമ്മദ്, വൈസ് പ്രസിഡന്റ് നിസാം മുഹമ്മദ്, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമാരായ അഡ്വ: വി.കെ ഫൈസല്‍ ബാബു, ആസിഫ് അന്‍സാരി, ഡല്‍ഹി കെ.എം.സി. സി പ്രസിഡന്റ് അഡ്വ: ഹാരിസ് ബീരാന്, യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് ഹലീം, ഷിബു മീരാന്‍, അഡ്വ: മര്‍സൂഖ് ബാഫഖി, ഡല്‍ഹി കെ.എം.സി.സി സെക്രട്ടറി സലില്‍ ചെമ്പയില്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."