HOME
DETAILS
MAL
തായ്ലന്ഡ് പ്രധാനമന്ത്രി ബോധ്ഗയയില്‍ പ്രാര്‍ത്ഥന നടത്തി
backup
June 19 2016 | 03:06 AM
പറ്റ്ന: തായ്ലന്ഡ് പ്രധാനമന്ത്രി പ്രയൂട്ട് ചാന് ഒ ചാ ബുദ്ധമതവിശ്വാസികളുടെ വിശുദ്ധ ആശ്രമമായ ബോധ്ഗയ സന്ദര്‍ശിച്ചു. മഹാബോധി ക്ഷേത്രത്തില്‍ പ്രയൂട്ട് പ്രാര്‍ഥന നടത്തി. രാവിലെ 10 മണിക്ക് ബോധ്ഗയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹത്തെ അധികൃതര്‍ സ്വീകരിച്ചു. വിവിധ സ്ഥലങ്ങളില്‍ പ്രാര്‍ഥനകള്‍ നടത്തിയ അദ്ദേഹം ശ്രീബുദ്ധന് ബോധോദയം ലഭിച്ച ബോധിവൃക്ഷച്ചുവട്ടില്‍ കുറച്ചു സമയം ചെലവഴിച്ചു. പട്നയില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയാണ് ബോധ്ഗയയിലെ തായ് ആശ്രമം. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം ജൂണ്‍ 16 ന് ആരംഭിച്ച മൂന്നു ദിവസത്തെ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് അദ്ദേഹം ബോദ്ഗയയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."