HOME
DETAILS
MAL
ഓസ്ട്രേലിയന്‍ ചലച്ചിത്രകാരന് പോള്‍ കോക്സ് അന്തരിച്ചു
backup
June 19 2016 | 03:06 AM
മെല്‍ബണ്‍: പ്രമുഖ ഓസ്ട്രേലിയന്‍ ചലച്ചിത്ര സംവിധായകന് പോള്‍ കോക്സ് (76) അന്തരിച്ചു. സ്വതന്ത്ര സിനിമയുടെ പിതാവായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. ഓസ്ട്രേലിയന്‍ ഡയറക്ടേഴ്സ് ഗില്‍ഡ് ആണ് മരണവാര്‍ത്ത പുറത്തുവിട്ടത്.
18 ചലച്ചിത്രങ്ങളും 7 ഡോക്യുമെന്ററികളും 11 ഹൃസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. മാന്‍ ഓഫ് ദ ഫ്ളവേഴ്സ്, ഫോഴ്സ് ഓഫ് ഡെസ്റ്റ്നി, ലോണ്‍ലി ഹാര്‍ട്ട്സ്, മൈ ഫസ്റ്റ് വൈഫ്, ഇന്നസന്‍സ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചലച്ചിത്രങ്ങള്‍. ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കൂടുതലായും ഓസ്ട്രേലിയക്ക് പുറത്തുള്ള രാജ്യങ്ങളിലാണ് സ്വീകര്യത നേടിയത്.
അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന ഇദ്ദേഹം 2012ലെ കേരള ചലച്ചിത്ര മേളയിലെ ജൂറി ചെയര്‍മാനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."