HOME
DETAILS

സഊദിയിൽ ഇഖാമ പുതുക്കാൻ അനുവദിച്ച മൂന്ന് മാസ ലെവി ഇളവ് പ്രാബല്യത്തിൽ 

  
Web Desk
March 22 2020 | 06:03 AM

saudi-started-to-renew-iqama-with-3-month-free-of-cost-2020


      റിയാദ്: കൊവിഡ് 19 വൈറസ് ബാധ പ്രത്യാഘാതത്തിൽ ദുരിതത്തിലായവരെ സഹായിക്കാൻ സഊദി ഭരണകൂടം പ്രഖ്യാപിച്ച ഇഖാമ പുതുക്കുന്നതിനുള്ള ലെവി ഇളവ് ലഭ്യമായിത്തുടങ്ങി. 2020 മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 30-നകം ഇഖാമ കാലയളവ് തീരുന്നവര്‍ക്ക് മാത്രമാണ് ആനുകൂല്യം. ഇതിന് മുമ്പായി കാലാവധി തീര്‍ന്നവര്‍ പിഴയുള്‍പ്പെടെ ഇഖാമ തുക പൂര്‍ണമായും അടക്കണം. കൊവിഡ് 19 വൈറസ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി പ്രതിസന്ധിയിലായ സ്വകാര്യസ്ഥാപനങ്ങൾക്ക് ധനമന്ത്രി വെള്ളിയാഴ്ച പ്രഖ്യാപിച്ച ആശ്വാസ പാക്കേജുകളുടെ ഭാഗമാണ് മൂന്നു മാസത്തെ ലെവി റദ്ദാക്കൽ. 
       ഒരു വര്‍ഷത്തേക്കുള്ള (12 മാസത്തേക്ക്) ലെവി തുക അടക്കുമ്പോള്‍ 15 മാസത്തേക്ക് ഇഖാമ പുതുക്കി കിട്ടുന്നതാണ് രീതി. അതായത് പഴയതു പോലെ തന്നെ ഒരു വര്‍ഷത്തേക്ക് ഇഖാമ ഫീസ് അടക്കണം. ഇതില്‍ മൂന്നു മാസത്തേക്ക് അധികമായി ഇഖാമ കാലാവധി ലഭിക്കുമെന്ന്ചുരുക്കം. സ്വദേശിവത്കരണതോതനുസരിച്ച് പരമാവധി ഒരു മാസത്തേക്ക് 800 റിയാൽ, അല്ലെങ്കിൽ 700 റിയാൽ എന്നിങ്ങനെയാണ് ഓരോ ജീവനക്കാരനും ഇഖാമ പുതുക്കുന്നതിനുള്ള ലെവി. ഇതുപ്രകാരം 2400 റിയാലോ 2100 റിയാലോ  ഒരു ജീവനക്കാരന്റെ ഇഖാമ പുതുക്കുമ്പോൾ സ്ഥാപനത്തിന് ആനുകൂല്യമായി ലഭിക്കുന്ന രീതിയിലാണ് ആനുകൂല്യം ലഭ്യമാകുക.     
        പണമായി സ്ഥാപനങ്ങൾക്ക് ഈ ആനുകൂല്യം ലഭ്യമാകില്ലെങ്കിലും തൊഴിലാളിയുടെ ഇഖാമയുടെ മൂന്നു മാസത്തെ അധിക കാലാവധി സൗജന്യമായി ലഭിക്കും. അതേസമയം, തൊഴിലാളിക്ക് മാത്രമാണ് ലെവി ആനുകൂല്യം ലഭിക്കുന്നത്. ആശ്രിതരുടെ ലെവിയില്‍ ഒരു മാറ്റവും ഇല്ല. ഇഖാമ പുതുക്കാന്‍ സദാദ് (ഫീ അടക്കാനുള്ള പ്രത്യേക നമ്പർ) എടുക്കുമ്പോഴാണ് ലെവി ഇളവ് ആനുകൂല്യം ലഭിക്കുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ

Kerala
  •  11 days ago
No Image

ലോക രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളില്‍ വീണ്ടും കരുത്താര്‍ജിച്ച് യുഎഇ പാസ്‌പോര്‍ട്ട്; 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി വിസ വേണ്ട

uae
  •  11 days ago
No Image

ഹോട്ടൽ ബുക്കിംഗ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

latest
  •  11 days ago
No Image

അരങ്ങേറ്റക്കാരൻ രണ്ടാം ടെസ്റ്റിൽ പുറത്ത്; തിരിച്ചടി നേരിട്ടവരിൽ അഞ്ചാമനായി സായ് സുദർശൻ

Cricket
  •  11 days ago
No Image

ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന്‍ റോഡുകള്‍ അടച്ചിടും

uae
  •  11 days ago
No Image

ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

National
  •  11 days ago
No Image

ഇബ്രാഹിമോവിച്ചിനെ പോലെ അദ്ദേഹവും ഫുട്ബോളിൽ വളരെ പ്രൊഫഷണലാണ്: പോഗ്ബ 

Football
  •  11 days ago
No Image

സർക്കാർ ആശുപത്രികളിലെ സ്ഥിതി ​ഗുരുതരമെന്നത് സത്യം; തുറന്ന് പറഞ്ഞതിന് ഒരാളെ ഭയപ്പെടുത്തുന്നത് ശരിയല്ല; ഡോ. ഹാരിസിനെ ഭീഷണിപ്പെടുത്തുന്നതിൽ സി.പി.എമ്മിനെ വിമർശിച്ച് വി.ഡി. സതീശൻ

Kerala
  •  11 days ago
No Image

വ്യാജ പൊലീസ് കോൺസ്റ്റബിൾ വേഷത്തിൽ തട്ടിപ്പ്; 18-20 സ്ത്രീകളെ ചൂഷണം ചെയ്ത പ്രതി പിടിയിൽ

National
  •  11 days ago
No Image

ദുബൈയില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍; മഹാനഗരത്തില്‍ സ്വന്തം വീടെന്ന സ്വപ്‌നം ഇനി എളുപ്പത്തില്‍ സാക്ഷാത്കരിക്കാം

uae
  •  11 days ago