HOME
DETAILS

അച്ഛന്‍ പത്ത്മിനിറ്റ് നേരം വീട്ടില്‍ നിന്ന് പുറത്തിറങ്ങി തിരികെ വന്നപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന 13 വയസുകാരി മകള്‍; മരണത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍

  
Laila
July 02 2025 | 10:07 AM

Kolkata Tragedy 13-Year-Old Girl Found Dead After Mysterious Fall from Apartment Roof

 

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ അച്ഛന്‍ വീട്ടില്‍ നിന്ന് പുറത്തുപോയി തിരികെ വന്നപ്പോള്‍ ഏഴാം ക്ലാസുകാരിയായ മകളെ  കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ നിലയില്‍ കണ്ടെത്തി. ഈ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് മാതാപിതാക്കള്‍. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്കിലാണ് നാല് നിലകളുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ താഴെ അദ്രിജ സെന്‍ എന്ന 13കാരിയെ വീണ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

രാത്രി 8.40ഓടെ എന്തോ വീഴുന്ന ശബ്ദം കേട്ടതായി അപ്പാര്‍ട്ട്‌മെന്റിലെ മറ്റ് താമസക്കാര്‍ പറയുന്നുണ്ടായിരുന്നു. അസ്വാഭാവിക മരണത്തിനാണ് പൊലിസ് ആദ്യം കേസെടുത്തിരുന്നതെങ്കിലും ദുരൂഹത സംശയിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയത് കൊണ്ട് മറ്റ് വകുപ്പുകള്‍കൂടി ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ ഷൂസ് കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് കിട്ടിയതായി പൊലിസ് പറഞ്ഞു. ഇത് കുട്ടി അവിടേക്ക് പോയതിന്റെ തെളിവായി പൊലിസ് ചൂണ്ടിക്കാട്ടുന്നു. തനിക്ക് ആളുകളെ ഇഷ്ടമല്ലെന്നും മരിക്കണമെന്നും എഴുതിവച്ച കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

എന്നാല്‍ കുട്ടിയ്ക്ക് ഒരു തരത്തിലുമുള്ള പ്രയാസങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് അച്ഛന്‍ സുബ്രത സെന്‍ പറയുന്നത്. സന്തോഷമുള്ള കുട്ടിയായിരുന്നു അവളെന്നും. നീന്തലിലും മറ്റ് കായിക ഇനങ്ങളിലും പരിശീലനം നേടിയിരുന്നു. പഠനത്തിലും മിടുക്കിയായിരുന്ന അവള്‍ ഒരിക്കലും മാനസിക സമ്മര്‍ദത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെന്നും അച്ഛന്‍ പറയുന്നു.

 ഞായറാഴ്ച കുട്ടിയ്ക്ക് കഴിക്കാന്‍ സ്‌നാക്‌സ് കൊടുത്ത ശേഷം രാത്രി 8.30തോടെ താന്‍ പുറത്തേക്ക് പോയെന്ന് അച്ഛന്‍ പറഞ്ഞു. സ്‌കൂളിലേക്കുള്ള ചില സാധനങ്ങള്‍ വാങ്ങാനാണ് പോയത്. പത്ത് മിനിറ്റില്‍ മടങ്ങിയെത്തിയപ്പോഴേക്കും കെട്ടിടത്തിന് താഴെ രക്തത്തില്‍ കുളിച്ച നിലയില്‍ മകള്‍ വീണ് കിടക്കുന്നതാണ് കണ്ടതെന്ന് മുന്‍ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ കൂടിയായ പിതാവ് പറയുന്നു. താന്‍ പുറത്തേക്ക് പോകുന്നത് കണ്ട് ആരോ വീടിനുള്ളിലേക്ക് കടന്നതായാണ് അച്ഛന്‍ സംശയിക്കുന്നത്. അജ്ഞാതനായ ഈ വ്യക്തി മകളെ പുറത്തേക്ക് കൊണ്ടുപോയി അപായപ്പെടുത്തിയിരിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം പരിശോധനാ ഫലം കാത്തിരിക്കുകയാണ് പൊലിസ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍

International
  •  a day ago
No Image

രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും 

uae
  •  a day ago
No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  a day ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  a day ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  a day ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  a day ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  a day ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  a day ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  a day ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  a day ago