HOME
DETAILS

ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന്‍ റോഡുകള്‍ അടച്ചിടും

  
Shaheer
July 02 2025 | 13:07 PM

Etihad Rail Work Underway Major Roads in Sharjah to Close from July 1 to August 30

ഷാര്‍ജ: യുഎഇയുടെ ദേശീയ റെയില്‍വേ പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഷാര്‍ജയിലെ പ്രധാന കണക്ഷന്‍ റോഡുകള്‍ ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ താത്കാലികമായി അടച്ചിടും. മ്ലീഹ റോഡിനെയും ഷാര്‍ജ റിംഗ് റോഡിനെയും ബന്ധിപ്പിക്കുന്ന ഈ റോഡുകള്‍ ഉപയോഗിക്കുന്നവര്‍ ഇക്കാലയളവില്‍ ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ യാത്രക്കാരെ ഓര്‍മ്മിപ്പിച്ചു.

റോഡ് അടയ്ക്കുന്നത് കുറച്ചു കാലത്തേക്ക് ഗതാഗത തടസ്സങ്ങള്‍ക്ക് കാരണമാകുമെങ്കിലും, റെയില്‍വേ ശൃംഖലയുടെ വികസനം ഷാര്‍ജയുടെയും യുഎഇയുടെയും കണക്റ്റിവിറ്റിക്ക് ദീര്‍ഘകാല നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

താമസക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ടി വരും
ഷാര്‍ജയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ റീം അലിയാമ്മഹി, സൈക്ലിംഗ് പാതയിലേക്ക് എത്താന്‍ മ്ലീഹ റോഡാണ് പതിവായി ഉപയോഗിക്കാറുള്ളത്. 

'ഇപ്പോള്‍ ഞാന്‍ ഉപയോഗിക്കുന്ന വഴി എളുപ്പവും വേഗതയേറിയതുമാണ്. പക്ഷേ, റോഡ് അടച്ചതോടെ ദൈര്‍ഘ്യമേറിയ ബദല്‍ മാര്‍ഗം കണ്ടെത്തേണ്ടി വരും,' അവര്‍ പറഞ്ഞു. ഫുജൈറയില്‍ നിന്നുള്ള റീം, ഇത്തിഹാദ് റെയില്‍ പദ്ധതിയോട് ആവേശം പ്രകടിപ്പിച്ചു. 'എന്റെ വീടിനടുത്തായി പാസഞ്ചര്‍ സ്റ്റേഷന്‍ വരുന്നത് വളരെ സഹായകരമാണ്. യുഎഇയെ സംബന്ധിച്ച് ഈ പദ്ധതി വളരെ പ്രധാനപ്പെട്ടതാണ്,' അവര്‍ കൂട്ടിച്ചേര്‍ത്തു.

ബദല്‍ റൂട്ടുകളില്‍ സാലിക് ഗേറ്റുകളും അസൗകര്യങ്ങളും
സീനിയര്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ മൈത ഇബ്രാഹീം ഈ റോഡ് ജോലിസ്ഥലത്തേക്കും തിരികെ വീട്ടിലേക്കും എത്താനുള്ള ഏറ്റവും സൗകര്യപ്രദമായ മാര്‍ഗമാണെന്ന് പറഞ്ഞു. 

'ബദല്‍ റൂട്ടുകള്‍ ദൈര്‍ഘ്യമേറിയതാണ്. ഇത് യാത്രാ സമയത്തെ ബാധിക്കും. ദുബൈയിലെ സാലിക് ടോള്‍ ഗേറ്റുകളിലൂടെ കടന്നുപോകേണ്ടതിനാല്‍ സാമ്പത്തിക ബാധ്യതയും വര്‍ധിക്കും,' മൈത വ്യക്തമാക്കി. എന്നിരുന്നാലും, ഷാര്‍ജയിലെ യൂണിവേഴ്‌സിറ്റി സിറ്റിയില്‍ പുതിയ പാസഞ്ചര്‍ സ്റ്റേഷന്‍ പ്രഖ്യാപിച്ചത് തനിക്ക് പ്രതീക്ഷ നല്‍കുന്നുവെന്ന് അവര്‍ പറഞ്ഞു. 'റെയില്‍ യാത്ര ഗതാഗതക്കുരുക്കും സാലിക് ഫീസും ഒഴിവാക്കി കൂടുതല്‍ വിശ്രമകരമായ യാത്ര സാധ്യമാക്കും,' മൈത കൂട്ടിച്ചേര്‍ത്തു.

ഇത്തിഹാദ് റെയില്‍: യുഎഇയുടെ കണക്റ്റിവിറ്റി ശക്തിപ്പെടുത്തും
ഇത്തിഹാദ് റെയില്‍ പദ്ധതിയിലൂടെ യുഎഇയിലെ ഏഴ് എമിറേറ്റുകളിലെ 11 നഗരങ്ങളെ ബന്ധിപ്പിക്കും. നിലവില്‍ ചരക്ക് ട്രെയിനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, 2026ല്‍ പാസഞ്ചര്‍ റെയില്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. സൗജന്യ വൈഫൈ, ചാര്‍ജിംഗ് സ്റ്റേഷനുകള്‍, എയര്‍ കണ്ടീഷനിംഗ് തുടങ്ങിയ സൗകര്യങ്ങളോടെ പാസഞ്ചര്‍ ട്രെയിനുകള്‍ യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കുമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ഷം ആദ്യം, ഷാര്‍ജയിലെ യൂണിവേഴ്‌സിറ്റി സിറ്റിയിലും ഫുജൈറയിലെ സകാംകാമിലും പാസഞ്ചര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തിഹാദ് റെയില്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ യുഎഇയിലെ ഗതാഗത രംഗത്ത് വന്‍ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷ.

Etihad Rail construction continues with temporary road closures in Sharjah from July 1 to August 30. Commuters are advised to plan alternative routes as major connecting roads will be affected during this period.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  10 hours ago
No Image

ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ

National
  •  10 hours ago
No Image

ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

National
  •  10 hours ago
No Image

ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ 

Cricket
  •  11 hours ago
No Image

ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ? 

International
  •  11 hours ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്

crime
  •  11 hours ago
No Image

ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ 

Cricket
  •  11 hours ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ

International
  •  12 hours ago
No Image

നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല

Kerala
  •  12 hours ago
No Image

നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു

Kerala
  •  12 hours ago

No Image

സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

Kerala
  •  13 hours ago
No Image

തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  13 hours ago
No Image

സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം

National
  •  13 hours ago
No Image

ഗസ്സയിൽ സ്ഥിര വെടിനിർത്തൽ ഉറപ്പാക്കൽ: സഊദി അറേബ്യയുടെ പ്രഥമ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രി

International
  •  14 hours ago