HOME
DETAILS

എസ്എഫ്ഐ സമ്മേളനത്തിന് സ്‌കൂൾ അവധി: സ്കൂളിനെ അനുകൂലിച്ച് ഡിഇഒ റിപ്പോർട്ട്

  
Salah
July 02 2025 | 07:07 AM

deo report on school leave for sfi national conference

കോഴിക്കോട്: എസ്എഫ്ഐ അഖിലേന്ത്യ സമ്മേളനത്തിന് അവധി നൽകിയ സംഭവത്തിൽ സ്‌കൂളിനും പ്രധാനാധ്യാപകനും അനുകൂലമായി ല്ലാ വിദ്യാഭ്യാസ ഓഫിസറുടെ (ഡിഇഒ) റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളജ് ക്യാമ്പസ് ഹൈസ്കൂളിന് ആണ് ഡിഇഒയുടെ ചുമതലയുള്ള സിറ്റി എഇഒ അനുകൂല റിപ്പോർട്ട് നൽകിയത്. പഠിപ്പ് മുടക്കെന്ന് കാണിച്ച് എസ്എഫ്ഐ കത്ത് നൽകിയിരുന്നു. അതിനാൽ സ്കൂളിൽ പ്രശ്നമുണ്ടാകാതിരിക്കാനാണ് ക്ലാസ്സ് വിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. 

റിപ്പോർട്ട് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് കൈമാറി. ഡിഡിഇ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വകുപ്പ് ഡയറക്ടർ ആണ് തുടർനടപടിയെടുക്കുക. എസ്എഫ്ഐ അഖിലേന്ത്യ സമ്മേളനത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് ക്യാമ്പസ് ഹയർ സെക്കൻഡറി സ്‌കൂളാണ് അവധി നൽകിയത്. ഏഴ് എസ്എഫ്ഐ പ്രവർത്തകരെത്തി പഠിപ്പ് മുടക്ക് സമരമുണ്ടെന്ന് കാണിച്ച് നോട്ടിസ് നൽകിയാണ് കുട്ടികളെ കൊണ്ടുപോയതെന്ന് പ്രധാന അധ്യാപകനായ ടി.സുനിൽ പറഞ്ഞിരുന്നു. എസ്എഫ്ഐക്കാർ ആവശ്യപ്പെട്ടതുകൊണ്ടാണ് വിട്ടതെന്നും പൊലീസിനെ വിളിച്ചാലും സഹായിക്കില്ലെന്ന ബോധ്യത്തിലാണ് അങ്ങനെ ചെയ്തതെന്നും  ടി.സുനിൽ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പ്രവർത്തകർ സ്കൂളിലെത്തി കത്തു നൽകിയെങ്കിലും സ്കൂൾ വിടാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നതായും സമ്മർദം ശക്തമായതോടെ മറ്റു വഴിയില്ലാതെയാണ് വിദ്യാർഥികളെ വിട്ടതെന്നും പ്രധാനാധ്യാപകൻ പറഞ്ഞിരുന്നു. വിദ്യാർഥികൾക്ക് അവധി നൽകി എസ്എഫ്ഐ പരിപാടിയിൽ പങ്കെടുപ്പിച്ചതിൽ കെഎസ്‍യു പ്രതിഷേധവുമായി എത്തിയിരുന്നു. കെഎസ്‌യു പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടർന്നാണ് ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ നിന്ന് സംഭവത്തിൽ റിപ്പോർട്ട് തേടിയത്.

 

In the controversy surrounding the leave granted for the SFI All India Conference, the District Education Officer’s (DEO) report has come out support the school and the headmaster. The report pertains to the Medical College Campus High School in Kozhikode, where the City Assistant Educational Officer (AEO), under the DEO, submitted a report supporting the SFI’s claims.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  10 hours ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  10 hours ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  10 hours ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  11 hours ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  11 hours ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  11 hours ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  11 hours ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  11 hours ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  12 hours ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  12 hours ago