HOME
DETAILS

ദുബൈയില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍; മഹാനഗരത്തില്‍ സ്വന്തം വീടെന്ന സ്വപ്‌നം ഇനി എളുപ്പത്തില്‍ സാക്ഷാത്കരിക്കാം

  
Shaheer
July 02 2025 | 12:07 PM

New Benefits Announced for First-Time Home Buyers in Dubai Owning a Home Now Easier Than Ever

ദുബൈ: ദുബൈയില്‍ ആദ്യമായി വീട് വാങ്ങാന്‍ ആഗ്രഹിക്കുന്ന താമസക്കാര്‍ക്ക് സ്വന്തമായി വീടെന്ന സ്വപ്നം എളുപ്പമാക്കാന്‍ പുതിയ സംരംഭം പ്രഖ്യാപിച്ച് എമിറേറ്റ് അധികൃതര്‍. ഭവന ഉടമസ്ഥത പ്രോത്സാഹിപ്പിക്കുന്നതിനും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി, യുഎഇയിലെ താമസക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

പുതിയ പ്രോജക്ടുകള്‍, മുന്‍ഗണനാ വിലനിര്‍ണയം, ആകര്‍ഷകമായ മോര്‍ട്ട്‌ഗേജ് പരിഹാരങ്ങള്‍ എന്നിവയിലേക്ക് ആദ്യമായി വസ്തു വാങ്ങുന്നവര്‍ക്ക് മുന്‍ഗണനാ പ്രവേശനം ലഭിക്കും. ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ്, സാമ്പത്തിക-ടൂറിസം വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെ 13ലധികം ഡെവലപ്പര്‍മാര്‍, അഞ്ച് ബാങ്കുകള്‍, തന്ത്രപരമായ പങ്കാളികള്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ദുബൈയുടെ D33 തന്ത്രത്തിന് അനുസൃതമായി താമസക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.

'ഓരോ മാസവും 10,000 പുതിയ നിക്ഷേപകര്‍ ദുബൈയിലേക്ക് വരുന്നു. ഈ പദ്ധതിയിലൂടെ നിക്ഷേപകരുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.' ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിലെ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ സെക്ടര്‍ സിഇഒ മാജിദ് അല്‍ മാരി പറഞ്ഞു. 

18 വയസ്സിന് മുകളില്‍ പ്രായമുള്ള, സാധുവായ എമിറേറ്റ്‌സ് ഐഡി ഉള്ള, ഇതുവരെ സ്വന്തമായി വീട് വാങ്ങാത്ത എല്ലാ യുഎഇ താമസക്കാര്‍ക്കും ഈ പദ്ധതിയില്‍ ചേരാമെന്ന് ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിലെ വാടക കാര്യ വകുപ്പ് ഡയറക്ടര്‍ ഖാലിദ് അല്‍ ഷൈബാനി വ്യക്തമാക്കി. 50 ലക്ഷം ദിര്‍ഹത്തില്‍ താഴെ വിലയുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങാം. യൂണിറ്റ് വാടകയ്‌ക്കോ വില്‍പനയ്‌ക്കോ നിയന്ത്രണങ്ങളില്ല.

DLD വെബ്‌സൈറ്റിലൂടെയോ ദുബൈ REST ആപ്പ് വഴിയോ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പുതിയ പ്രോജക്ടുകളിലേക്കും മുന്‍ഗണനാ വിലകളിലേക്കും പ്രവേശനം ലഭിക്കും. 

'പലിശരഹിത രജിസ്‌ട്രേഷന്‍ ഫീ, ഫ്‌ലെക്‌സിബിള്‍ പേയ്‌മെന്റ് പ്ലാനുകള്‍ എന്നിവയും ലഭ്യമാണ്,' അല്‍ ഷൈബാനി കൂട്ടിച്ചേര്‍ത്തു. രജിസ്‌ട്രേഷന് ശേഷം, അപേക്ഷകര്‍ക്ക് അംഗീകാര അറിയിപ്പും ബാങ്കുകളില്‍ നിന്നുള്ള വിവരങ്ങളും ലഭിക്കും. ബ്രോക്കര്‍മാര്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം.

എമാര്‍, ഡാന്യൂബ് പ്രോപ്പര്‍ട്ടീസ്, അസീസി, വാസല്‍, ദുബൈ പ്രോപ്പര്‍ട്ടീസ്, എല്ലിംഗ്ടണ്‍, നഖീല്‍, ഡമാക്, മാജിദ് അല്‍ ഫുട്ടൈം തുടങ്ങിയ പ്രമുഖ ഡെവലപ്പര്‍മാരും എമിറേറ്റ്‌സ് ഇസ്‌ലാമിക്, കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ദുബൈ, എമിറേറ്റ്‌സ് എന്‍ബിഡി തുടങ്ങിയ ബാങ്കുകളും പദ്ധതിയില്‍ പങ്കാളികളാണ്. ഡുബിസില്‍, പ്രോപ്പര്‍ട്ടി ഫൈന്ഡര്‍, ബയൂത് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.

'ഈ പദ്ധതി താമസക്കാരുടെ സന്തോഷവും സ്ഥിരതയും ഉറപ്പാക്കുന്നു. ദുബൈയില്‍ വേരുറപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് അവസരമാണ്,' ദുബൈ ഇക്കണോമിക് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സിഇഒ ഹാദി ബദ്രി പറഞ്ഞു. 2033 റിയല്‍ എസ്റ്റേറ്റ് സ്ട്രാറ്റജിയുടെ ഭാഗമായി, ഒരു ട്രില്യണ്‍ ദിര്‍ഹം ഇടപാടുകള്‍ നേടുകയും ദുബൈയെ ആഗോള റിയല്‍ എസ്റ്റേറ്റ് കേന്ദ്രമാക്കുകയുമാണ് ലക്ഷ്യം.

'2040ഓടെ 58 ലക്ഷം ജനസംഖ്യയുള്ള ലോകത്തിലെ മികച്ച നഗരമാക്കി ദുബൈയെ മാറ്റാന്‍ ഈ പദ്ധതി സഹായിക്കും,' മോര്‍ട്ട്‌ഗേജ് ഫൈന്ഡറിന്റെ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് കസ്വാനി അഭിപ്രായപ്പെട്ടു.

Dubai introduces new benefits and incentives for first-time home buyers, making it more affordable to own property in the city. The latest scheme aims to support residents in achieving their dream of homeownership.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും 

Kerala
  •  a day ago
No Image

കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ

Kerala
  •  a day ago
No Image

അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട് 

National
  •  a day ago
No Image

ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം

National
  •  a day ago
No Image

വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ

Football
  •  a day ago
No Image

കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്

Kerala
  •  a day ago
No Image

ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി  

National
  •  a day ago
No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്

Football
  •  a day ago
No Image

അഞ്ച് വർഷത്തിനിടെ 65 ഇന്ത്യൻ വിമാനങ്ങളുടെ എഞ്ചിൻ പറക്കുന്നതിനിടെ നിലച്ചു; ഒന്നര വർഷത്തിനിടെ 11 'മെയ്ഡേ' അപായ കോളുകൾ, ഞെട്ടിക്കുന്ന കണക്ക്!

National
  •  a day ago
No Image

വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു

Cricket
  •  a day ago