HOME
DETAILS

ലോക രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളില്‍ വീണ്ടും കരുത്താര്‍ജിച്ച് യുഎഇ പാസ്‌പോര്‍ട്ട്; 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി വിസ വേണ്ട

  
Shaheer
July 02 2025 | 13:07 PM

UAE Passport Regains Global Strength Visa-Free Access to 179 Countries

അബൂദബി: വിവിധ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകള്‍ക്കിടയില്‍ യുഎഇ പാസ്‌പോര്‍ട്ട് ശക്തിയാര്‍ജ്ജിക്കുന്നു. യുഎഇ പാസ്‌പോര്‍ട്ടുമായി ഇപ്പോള്‍ 179 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാം. 

യുഎഇ പാസ്‌പോര്‍ട്ടിന്റെ കരുത്ത് വര്‍ധിച്ചതായി ആഗോള സാമ്പത്തിക കണ്‍സള്‍ട്ടന്‍സിയായ ആര്‍ട്ടണ്‍ കാപിറ്റല്‍ പുറത്തിറക്കിയ പാസ്‌പോര്‍ട്ട് സൂചികയില്‍ നിന്ന് വ്യക്തമാണ്. തായ്‌ലന്റ്, ജപ്പാന്‍, യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവലായും പ്രവേശിക്കാം. യുഎഇ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് 132 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാന്‍ കഴിയുമ്പോള്‍ 47 രാജ്യങ്ങളിലേക്ക് വിസ ഓണ്‍ അറൈവലായും പ്രവേശിക്കാം.

യുഎഇ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ലോകത്തെ 90 ശതമാനം രാജ്യങ്ങളും വിസ നിയമങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ലോകത്തെ 19 രാജ്യങ്ങള്‍ മാത്രമാണ് യുഎഇ പൗരന്മാര്‍ക്ക് പ്രവേശനത്തിന് വിസ നിര്‍ബന്ധമാക്കിയിട്ടുള്ളത്. 

ജപ്പാനില്‍ 90 ദിവസം വിസ രഹിത പ്രവേശനം
യുഎഇ പൗരന്മാര്‍ക്ക് ജപ്പാനില്‍ 90 ദിവസം വരെ വിസ കൂടാതെ താമസിക്കാന്‍ അനുമതിയുണ്ട്. തൊഴില്‍, വിനോദം, മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. ഈ ഇളവ് 2025 ജൂലൈ 1 മുതലാണ് പ്രാബല്യത്തില്‍ വന്നത്.

തായ്‌ലന്റില്‍ ഓണ്‍ലൈന്‍ പ്രവേശന കാര്‍ഡ്
വിനോദത്തിനോ ചികിത്സയ്‌ക്കോ തായ്‌ലന്റിലേക്ക് യാത്ര ചെയ്യുന്ന യുഎഇ പൗരന്മാര്‍ക്ക് ഓണ്‍ലൈന്‍ വഴി പ്രവേശന കാര്‍ഡ് ലഭിക്കും. യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പ് റജിസ്റ്റര്‍ ചെയ്താല്‍ മതി. വിനോദത്തിനായി പോകുന്നവര്‍ക്ക് 60 ദിവസം (ആവശ്യമെങ്കില്‍ ഒരു മാസം കൂടി പുതുക്കാവുന്നതാണ്) താമസിക്കാം. ചികിത്സയ്‌ക്കോ വിദ്യാഭ്യാസത്തിനോ പോകുന്നവര്‍ക്ക് 90 ദിവസം വരെ വിസ രഹിത താമസവും അനുവദനീയമാണ്.

യുകെയില്‍ ഇ-വിസയോടെ ആറ് മാസം
യുഎഇ പൗരന്മാര്‍ക്ക് യുകെയിലേക്ക് ഇ-വിസ മതി. അപേക്ഷിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ഇ-വിസ ലഭിക്കും. തൊഴില്‍, ചികിത്സ, വിദ്യാഭ്യാസം, വിനോദം എന്നിവയ്ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് ഈ വിസ ഉപയോഗിച്ച് ആറ് മാസം വരെ യുകെയില്‍ താമസിക്കാം.

യുഎഇ പാസ്‌പോര്‍ട്ടിന്റെ ശക്തി വര്‍ധിക്കുന്നത് രാജ്യത്തിന്റെ ആഗോള പ്രതിച്ഛായയും പൗരന്മാര്‍ക്കുള്ള യാത്രാ സൗകര്യവും ശക്തിപ്പെടുത്തുന്നതിന്റെ തെളിവാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

The UAE passport has regained its strong global ranking, now allowing visa-free or visa-on-arrival access to 179 countries. This marks a significant achievement in international mobility for UAE citizens.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  3 hours ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  3 hours ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  3 hours ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  3 hours ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  3 hours ago
No Image

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

Kerala
  •  3 hours ago
No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  4 hours ago
No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  4 hours ago
No Image

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന  48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍ 

Business
  •  4 hours ago
No Image

മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു

Kerala
  •  5 hours ago