HOME
DETAILS

പള്ളികള്‍ നിസ്‌കാര സമയത്ത് മാത്രം തുറക്കുക, ജനസമ്പര്‍ക്കം ഒഴിവാക്കി ജമാഅത്ത് നടത്തുക: സമസ്തയുടെ ആറ് നിര്‍ദേശങ്ങള്‍

  
backup
March 22, 2020 | 7:13 AM

6-precautions-from-samastha-2020

 

കോഴിക്കോട്: കൊവിഡ്- 19 വ്യാപനം തടയുന്നതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന എല്ലാ മുന്‍കരുതല്‍ നടപടികളുമായും പൂര്‍ണമായും സഹകരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും വൈസ് പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ആവശ്യപ്പെട്ടു.

സമസ്തയുടെ ആറ് നിര്‍ദേശങ്ങള്‍

  • സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശങ്ങള്‍ പാലിച്ചും അംഗങ്ങളെ ക്ലിപ്തപ്പെടുത്തിയും പള്ളികള്‍ നിസ്‌കാര സമയത്ത് മാത്രം തുറന്ന് ബാങ്ക് വിളിച്ച ഉടനെ ജമാഅത്ത് നിര്‍വഹിക്കുകയും ജനസമ്പര്‍ക്കം ഒഴിവാക്കുകയും ചെയ്യേണ്ടതാണ്.
  • ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ചടങ്ങുകള്‍ സംഘടിപ്പിക്കാവൂ
  • വിദേശയാത്ര കഴിഞ്ഞ് അടുത്തായി നാട്ടില്‍ തിരിച്ചെത്തിയവരും നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പെട്ടവരും രോഗലക്ഷണങഅങള്‍ ഉള്ളവരും നിശ്ചിതദിവസങ്ങളില്‍ പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയേണ്ടതും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രവര്‍ത്തനവും ഉണ്ടാവാന്‍ പാടില്ലാത്തതുമാണ്. മറ്റുള്ളവര്‍ ഇവരുമായി ഇടപഴകുന്നത് സൂക്ഷിക്കേണ്ടതാണ്.
  • വീടുകള്‍, പരിസരങ്ങള്‍, പൊതു ഇടങ്ങള്‍ എന്നിവയില്‍ പൂര്‍ണമായും ശുചിത്വം പാലിക്കേണ്ടതും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഓരോരുത്തരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.
  • വിശ്വാസികള്‍ വീടുകളില്‍ വച്ച് ഖുര്‍ആന്‍ പാരായണവും ദിക്‌റുകളും പ്രാര്‍ഥനകളും വര്‍ധിപ്പിക്കേണ്ടതാണ്.
  • വിദ്യാര്‍ഥികള്‍ വീടുകളില്‍ വച്ച് പഠനം തുടരേണ്ടതും അനാവശ്യമായി സമയം ചെലവഴിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദൈവങ്ങളുടെ പേരിൽ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ; കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്

Kerala
  •  3 days ago
No Image

അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ.ബാബുവിന് നോട്ടിസ്, കോടതിയില്‍ ഹാജരാകണം

Kerala
  •  3 days ago
No Image

ഗസ്സയുടെ പുനര്‍നിര്‍മാണം, ഹമാസിന്റെ നിരായുധീകരണം, സൈന്യത്തെ പിന്‍വലിക്കല്‍...; ഗസ്സ വെടിനിര്‍ത്തല്‍ രണ്ടാഘട്ടത്തില്‍ പ്രധാന ലക്ഷ്യങ്ങള്‍ ഇവയെന്ന് യു.എസ്

International
  •  3 days ago
No Image

ഇരിട്ടി സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

uae
  •  3 days ago
No Image

In Depth Story: ഇന്ത്യയില്‍ മുസ്ലിംകളെ ലക്ഷ്യംവച്ച് ആള്‍ക്കൂട്ടക്കൊലകളും നാടുകടത്തലും വര്‍ധിക്കുന്നു; ഞെട്ടിക്കുന്ന കണക്കുകളുമായി സൗത്ത് ഏഷ്യ ജസ്റ്റിസ് കാമ്പയിന്‍

National
  •  3 days ago
No Image

എക്‌സൈസ് മന്ത്രിക്ക് ഉദ്യോഗസ്ഥര്‍ എസ്‌കോര്‍ട്ട് പോകണം; വിചിത്ര നിര്‍ദ്ദേശവുമായി എക്‌സൈസ് കമ്മിഷണര്‍

Kerala
  •  3 days ago
No Image

2.9°C കൊടും തണുപ്പിൽ വിറച്ച് ഡൽഹി; മൂന്ന് വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ദിവസത്തിൽ തലസ്ഥാനം, എങ്ങും മൂടൽമഞ്ഞ്

National
  •  3 days ago
No Image

റോഡ് പണി പെരുവഴിയില്‍; ദേശീയപാത പന്തീരാങ്കാവില്‍ ടോള്‍ പിരിവ് സജീവം, നിരക്കുകള്‍ ഇങ്ങനെ

Kerala
  •  3 days ago
No Image

യു.എ.യില്‍ ജോലി ലഭിക്കാന്‍ എ.ഐ ഫില്‍റ്ററുകള്‍ വിനയാകും; സി.വി നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

uae
  •  3 days ago
No Image

ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് വിടുന്നതായി ഇടത് സൈബർ സംഘം; പ്രചാരണം നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ

Kerala
  •  3 days ago