HOME
DETAILS

സര്‍ക്കാരിന്റെ ആയിരം ദിനം: പ്ലാക്കാട് സാമൂഹിക പഠനകേന്ദ്രം തുടങ്ങുന്നു

  
backup
February 06 2019 | 07:02 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%af%e0%b4%bf%e0%b4%b0%e0%b4%82-%e0%b4%a6%e0%b4%bf-3

എഴുകോണ്‍: ആയിരം ദിനത്തിലേക്ക് കടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളില്‍ വേറിട്ട കാഴ്ചയായി മാറും എഴുകോണ്‍ പ്ലാക്കാട് അംബേദ്കര്‍ കോളനിയില്‍ തുടങ്ങുന്ന സാമൂഹിക പഠനകേന്ദ്രം. പ്രായപരിധിയില്ലാതെ അറിവു നേടാന്‍ അവസരമൊരുക്കുന്ന സംരംഭത്തില്‍ അര്‍ഹതയുള്ളവര്‍ക്ക് സൗജന്യ പരീക്ഷാ പരിശീലനത്തിനും ഇടമുണ്ടാകും.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിന്റെ പട്ടികജാതി വികസന ഫണ്ടില്‍ നിന്ന് 11 ലക്ഷം രൂപ വിനിയോഗിച്ചാണ് കേന്ദ്രം തുടങ്ങുന്നത്. കോളനി നിവാസികളായ പട്ടികജാതി വിഭാഗത്തിലെ 120 കുടുംബങ്ങളിലുള്ളവര്‍ക്ക് ഇവിടെ പഠനത്തിന് അവസരമൊരുക്കുന്നുണ്ട്.
പി.എസ്.സി പരിശീലനത്തിനായി അധ്യാപകരുടെ സൗജന്യ സേവനം ഏര്‍പ്പെടുത്തി ക്ലാസ് നടത്തുന്നതിന് സൗകര്യവും നല്‍കും. കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ലൈബ്രറിയും സജീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍ അിറയിച്ചു. 500 ചതുരശ്ര അടിയില്‍ നിര്‍മിച്ച ഇരുനില കെട്ടിടത്തിന്റെ മുകള്‍നിലയില്‍ ക്ലാസുകളും താഴെ വായനാമുറിക്കുമാണ് നീക്കിവച്ചിട്ടുള്ളത്. ഫര്‍ണിച്ചറുകള്‍ ബ്ലോക്ക് പഞ്ചായത്താണ് വാങ്ങി നല്‍കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."