പ്ലാന്റേഷന് കോര്പറേഷന് തോട്ടണ്ടി കശുവണ്ടി വികസന കോര്പറേഷന് നല്കാന് കരാറായി
കൊല്ലം: ഈ സീസണില്‍ കേരള പ്ലാന്റേഷന് കോര്പറേഷന് തോട്ടങ്ങളില്‍ ഉല്പാദിപ്പിക്കുന്ന തോട്ടണ്ടി കശുവണ്ടി വികസന കോര്പറേഷന് നല്കാന് കരാറായി. സര്‍ക്കാര്‍ തലത്തില്‍ കശുവണ്ടി വ്യവസായ, കൃഷി വകുപ്പ് മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലെ തീരുമാന പ്രകാരമാണ് തോട്ടണ്ടി ലഭ്യമാക്കുക. അതുസംബന്ധിച്ച ധാരാണ പത്രം കഴിഞ്ഞ ദിവസം കോര്‍പറേഷനും പ്ലാന്റേഷന് കോര്‍പറേഷനുമായി ഒപ്പുവച്ചു.
സര്‍ക്കാര്‍ ഫാമുകള്‍, ആറളം ഫാം എന്നിവിടങ്ങളില്‍ ഉല്പാദിപ്പിക്കുന്ന തോട്ടണ്ടിയും നാടന്‍ തോട്ടണ്ടിയും ടെന്‍ഡറിലൂടെ വാങ്ങാനാണ്് കോര്പറേഷന് ഉദ്ദേശിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ നാടന്‍ തോട്ടണ്ടി വാങ്ങുമ്പോള്‍ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിനുള്ള സാഹചര്യവും ഉണ്ടാകും. പ്ലാന്റേഷന് കോര്പറേഷന് തോട്ടങ്ങളില്‍ നിന്നും അവര്‍ തന്നെ സംഭരിച്ച് ഉണക്കി ശേഖരിച്ച് നല്‍കുന്നത് ആദ്യമാണ്. സംഭരിച്ചിട്ടുള്ള തോട്ടണ്ടി എടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും സര്‍ക്കാര്‍ ഫാമുകളിലെ തോട്ടണ്ടിക്ക് പുറമേ ടെന്‍ഡറിലൂടെ നാടന്‍ തോട്ടണ്ടി വാങ്ങുന്നതിനുള്ള നടപടികളും സ്വീകരിച്ച് വരുന്നതായും കശുവണ്ടി വികസന കോര്പറേഷന് ചെയര്മാന് എസ്. ജയമോഹനും മാനേജിങ് ഡയറക്ടര്‍ രാജേഷ് രാമകൃഷ്ണനും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."