HOME
DETAILS
MAL
ദലിത് യുവതികളുടെ അറസ്റ്റ്: ഒന്നും പറയാനില്ല, പൊലിസിനോടു ചോദിക്കണമെന്ന് പിണറായി
backup
June 19 2016 | 05:06 AM
ന്യൂഡല്‍ഹി: കണ്ണൂരില്‍ ദലിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് 'അതു പൊലിസിനോടു ചോദിച്ചാല്‍ മതി, ഞാനിപ്പോള്‍ ഒന്നും പറയുന്നില്ല' എന്ന മറുപടി മാത്രമാണ് മുഖ്യമന്ത്രി നല്‍കിയത്. ഡല്‍ഹി സന്ദര്‍ശനത്തിലുള്ള മുഖ്യമന്ത്രിയോട് ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ഇക്കാര്യം ചോദിച്ചപ്പോള്‍ സംഭവം അറിയില്ലെന്ന പ്രതികരണമാണ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."