കൊവിഡ്-19: പൂര്‍ണ നിയന്ത്രണത്തിലേക്ക് യു.എ.ഇ; വിമാന സര്‍വ്വീസുകള്‍ നിര്‍ത്തുന്നു, ഷോപ്പിങ് മാളുകള്‍ അടച്ചു
അബുദാബി: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി യു.എ.ഇ. യു.എ.ഇ വിമാനത്താവളങ്ങള്‍ വഴിയുള്ള മുഴുവന്‍ യാത്രാ വിമാന സര്‍വീസുകളും നിര്‍ത്തിവെക്കാനാണ് തീരുമാനം. മാര്‍ച്ച് 25 മുതല്‍ കാര്‍ഗോ വിമാനങ്ങളും, രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന വിമാനങ്ങളും ഒഴികെയുള്ളവ പൂര്‍ണമായും സര്‍വീസ് നിര്‍ത്തും.
രണ്ടാഴ്ചകാലത്തേക്കാണ് വിമാനങ്ങള്‍ നിര്‍ത്തിവെക്കുന്നത്. യു.എ.ഇയില്‍ നിന്നുള്ള വിമാനങ്ങളും രാജ്യത്തേക്ക് വരുന്ന വിമാനങ്ങളും നിര്‍ത്തും. വിമാനത്താവളങ്ങളില്‍ ട്രാന്‍സിറ്റും ഉണ്ടാവില്ല. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ദുരന്തനിവാരണ സമിതിയുമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
രാജ്യത്തെ ഷോപ്പിങ് മാളുകളും മറ്റു വ്യവസായ സ്ഥാപനങ്ങളും അടച്ചിടും. മത്സ്യ മാസ മാര്‍ക്കറ്റുകളും രണ്ടാഴ്ചത്തേക്ക് അടച്ചിടുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. രണ്ടാവ്ചത്തേക്കാണ് നടപടി. 48 മണിക്കൂറിനകം ഇത് നടപ്പില്‍ വരും.
ഗ്രോസറികളേയും ഫാര്‍മസികളേയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റെസ്റ്ററന്റുകള്‍ക്ക് ഹോം ഡെലിവറി അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."