മദ്യശാല മാറ്റിസ്ഥാപിക്കല്‍: മദ്യവിരുദ്ധ കമ്മിറ്റി പ്രതിഷേധിച്ചു
ഇരിട്ടി: മേഖലയില്‍ ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ മദ്യവില്പന ശാല സ്ഥാപിക്കുന്നതിനെതിരെ മദ്യവിരുദ്ധ കമ്മിറ്റി ഇരിട്ടിയില്‍ നടത്തിയ പ്രതിഷേധ റാലിയും പൊതുയോഗവും ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
മദ്യവില്പനശാല സ്ഥാപിക്കുന്നതിനെ മലയോര ജനത ജനകീയ പ്രതിരോധത്തിലൂടെ എതിര്‍ക്കുമെന്നും ജനങ്ങളുടെ ആശങ്ക അകറ്റാന്‍ അധികാരികള്‍ക്കും മുഖ്യധാരാ പാര്‍ട്ടികള്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും യോഗത്തില്‍ അധ്യക്ഷനായ ഫാ.ആന്റണി മുതുകുന്നേല്‍ പറഞ്ഞു.
തോമസ് തൈത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഫാ.നോബിള്‍ ഓണംകുളം, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷേര്‍ലി അലക്സാണ്ടര്‍, ഷീജ സെബാസ്റ്റ്യന്‍, ഷിജി നടുപ്പറമ്പില്‍, ഡോ.ജോസ്ലറ്റ് മാത്യു, ഇബ്രാഹിം മുണ്ടേരി, സത്യന് കൊമ്മേരി, പായം ബാബുരാജ്, ഫാ.തോമസ് കൊച്ചുകരോട്ട്, ഫാ.ജോസഫ് ആനിത്താഴ, ഫാ.ജോസഫ് ചാത്തനാട്ട്, ദേവസ്യ കൊങ്ങോല, ഫാ.തോമസ് അട്ടേക്കാട്ടില് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."