മാവിലാക്കടപ്പുറത്ത് മത്സ്യബന്ധന തുറമുഖം പദ്ധതി നടപ്പാക്കുന്നു
തൃക്കരിപ്പൂര്‍: മാവിലാക്കടപ്പുറത്ത് മത്സ്യബന്ധന തുറമുഖത്തിനായി പഞ്ചായത്ത് ഭരണസമിതി ശ്രമം തുടങ്ങി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗമെന്ന നിലയില്‍ മത്സ്യത്തൊഴിലാളി വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയും തനതുവരുമാനം ഇല്ലാത്ത പഞ്ചായത്ത് എന്ന നിലയില്‍ സ്ഥിരവരുമാനം കണ്ടെത്താന്‍ കഴിയുന്ന പദ്ധതി ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെയുമാണ് മാവിലാക്കടപ്പുറം ഒരിയരയില്‍ മത്സ്യബന്ധന തുറമുഖം നിലവില്‍ വരുത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.
ഈ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിനു മുന്‍പായി പദ്ധതി പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ്. തുറമുഖ പദ്ധതി സ്ഥാപിക്കുന്നതിനായി എം.പി, എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ സഹായങ്ങള്‍ തേടും.
കൂടാതെ ധനകാര്യ സ്ഥാപനത്തില്‍നിന്ന് വായ്പയെടുത്തും പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ഭരണസമിതി. വലിയ ബോട്ടുകള്‍ക്കും മറ്റും കടലില്‍നിന്ന് ഏതാനും മീറ്ററുകള്‍ സഞ്ചരിച്ചാല്‍ നിര്‍ദിഷ്ട തുറമുഖത്തെത്താന്‍ കഴിയും. മറ്റുപ്രദേശങ്ങളിലുള്ളപോലെ തുറമുഖ നിര്‍മാണത്തിനാവശ്യമായ ചെലവുകള്‍ ഇവിടെ ആവശ്യമില്ല. നിലവില്‍ മറ്റുതുറമുഖങ്ങളില് മത്സ്യങ്ങള്‍ ഇറക്കി വലിയ ബോട്ടുകള്‍ മാവിലാക്കടപ്പുറം ഒരിയരയിലും മാവിലാക്കടപ്പുറം പാലത്തിന് താഴെയുമാണ് നിര്‍ത്തിയിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."