സഊദിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വദേശിയുടെ വാഹനമിടിച്ച് മലപ്പുറം സ്വദേശി മരിച്ചു
റിയാദ്: സഊദിയിലെ ജിസാനിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. പെരിന്തൽമണ്ണ കാര്യവട്ടം സ്വദേശി കൂവത്തും പീടിക
നസീർ ഹുസൈൻ (50) ആണ് ജിസാനിലെ അഹദുൽ മസാരീഹിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു മരിച്ചത്. കോഫീ ഷോപ്പ് ജീവനക്കാരനായ നസീർ എതിർവശത്തുള്ള ഷോപ്പിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കുമ്പോൾ സ്വദേശി പൗരന്റെ വാഹനം ഇടിച്ചാണ് അപകടം. ഗുരുതരമായി പരുക്കേറ്റ നസീറിനെ അടുത്ത് തന്നെ ഉണ്ടായിരുന്ന സ്പോൺസറുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതരായ കൂവത്തും പീടിക മുഹമ്മദ് കദീജ ചേലാകോടൻ എന്നിവരുടെ മകനാണ്. ഭാര്യ എറേത്ത് ഷഹറാ ബാനു കാപ്പ്. മക്കൾ: ഫാത്തിമത്ത് മിഷാന, മുഹമ്മദ് നിഷാം, ഫാത്തിമത്ത് നിഷ്ന. അഹദുൽ മസാരീഹ് ജനറൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇവിടെ തന്നെ ഖബറടക്കാനുള്ള നിയമ നടപടികള്‍ പൂർത്തിയാക്കാനായി ഇന്ത്യൻ കോൺസുലേറ്റ് സോഷ്യൽ വെൽഫെയർ കമ്മിറ്റി അംഗവും ജിസാൻ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറുമായ ഹാരിസ് കല്ലായിയും അഹദുൽ മസാരീഹ് കെഎംസിസി യും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."