എ. അബ്ദുല്‍ റഹ്മാനെതിരായ വ്യക്തിഹത്യ: എസ്.ടി.യു പ്രതിഷേധ റാലി നടത്തി
കാസര്‍കോട്: എം.എസ്.എഫ് പ്രവര്‍ത്തകരെയും നേതാക്കളെയും ഫെബ്രുവരി 28നു കാസര്‍കോട് പൊലിസ് സ്റ്റേഷനില്‍ മര്‍ദിച്ച സംഭവത്തില്‍ ഇടപെടലുകള്‍ നടത്തിയ എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാനെ നിരന്തരമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്ത് അപമാനിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ലോക്കപ്പ് മര്‍ദനത്തിനു സി.ഐ അടക്കമുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും എസ്.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തി.
ഫിര്‍ദൗസ് ബസാറില്‍ നിന്നാരംഭിച്ച് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ച റാലിക്ക് എ അഹമ്മദ് ഹാജി, എന്‍.എ അബ്ദുല്‍ ഖാദര്‍, ബി.കെ അബ്ദുസ്സമദ്, ടി. അബ്ദുല്‍ റഹ്മാന്‍ മേസ്ത്രി, ശരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കെട്ട്, മമ്മു ചാല, ടി.ഡി കബീര്‍, ഹാരിസ് പടഌ അസീസ് കളത്തൂര്‍, എം.എ നജീബ്, ഹാഷിം ബംബ്രാണി, സി.ഐ.എ ഹമീദ് നേതൃത്വം നല്‍കി. പൊതുയോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷനായി. എ.എം കടവത്ത്, അഷ്‌റഫ് എടനീര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, മൊയ്തീന്‍ കൊല്ലമ്പാടി, മാഹിന്‍ കേളോട്ട്, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എ.പി ഉമ്മര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."