അഴിമതിക്കാരോടും പൊതുപണം അപഹരിക്കുന്നവരോടും വിട്ടുവീഴ്ചയില്ല: മുഹമ്മദ് ബിന്‍ സല്‍മാന്‍
ജിദ്ദ: അവിഹിതമാര്‍ഗത്തിലൂടെ പണം സമ്പാദിച്ചവര്‍ക്കെതിരെ സഊദി കിരീടാവകാശിയുടെ നടപടിക്ക് മന്ത്രിസഭയുടെ പിന്തുണ. അഴിമതി തടയുന്നതിന്റെ ഭാഗമായി പൊതു ഓഡിറ്റിങ് ഓഫീസ് തലസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങി. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് രാജ്യത്തെ അഴിമതി വിരുദ്ധ കമ്മിറ്റി. ഇതിന് കീഴില്‍ പൊതുപണം അപഹരിച്ചവരുടെ കൈയിലുള്ള പണം ശക്തമായ നടപടിയിലൂടെ തിരിച്ചുപിടിച്ചിരുന്നു.
ബാക്കിയുള്ളവരുടെ നിയമ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് മന്ത്രിസഭ കിരീടാവകശിയുടെ നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. നേരത്തെ ജിദ്ദയിലുള്‍പ്പെടെ റോഡ് നിര്‍മാണ രംഗത്ത് അഴിമതി കണ്ടെത്തിയിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ തടയാനാണ് പുതിയ സംവിധാനം.
കിരീടാവകാശിയുടെ അഴിമതി വിരുദ്ധ നടപടി രാജ്യത്തെ പുതുതലമുറക്കാര്‍ക്കിടയില്‍ വന്‍പിന്തുണക്ക് കാരണമായെന്ന് അന്താരഷ്ട്ര മാധ്യമങ്ങളുടെ സര്‍വേ റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നു.
അഴിമതിക്കാര്‍ക്കും പൊതുപണം അപഹരിക്കുന്നവരോടും വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. ഇതിനിടെ രാജ്യത്തെ വരവ് ചിലവ് കണക്ക് പരിശോധിക്കാനും ഓഡിറ്റിങ്ങിനുമായി പ്രത്യേക ഓഫീസ് തലസ്ഥാനത്ത് തുറന്നു. ജനറല്‍ ഓഡിറ്റിങ് ബ്യൂറോ ആസ്ഥാനത്താണ് ഓഫിസ് പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."