HOME
DETAILS

കള്ളപ്പണം വെളുപ്പിക്കല്‍: ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് റോബര്‍ട്ട് വദ്ര

  
backup
February 06, 2019 | 6:57 PM

robert-vadhra

 


ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ റോബര്‍ട്ട് വദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് മുന്‍പില്‍ നിഷേധിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ, അന്വേഷണ ഏജന്‍സിക്ക് മുന്‍പില്‍ ഹാജരാകണമെന്ന് അദ്ദേഹത്തോട് ഡല്‍ഹി കോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹം എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്് മുന്‍പില്‍ ഹജരായത്.


ലണ്ടനില്‍ താന്‍ വസ്തുവകകള്‍ വാങ്ങിയെന്നത് ശരിയല്ലെന്ന് നാല് മണിക്കൂര്‍ നേരം നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ അദ്ദേഹം പറഞ്ഞു.
ഇന്നലെ ഭാര്യ പ്രിയങ്കാ ഗാന്ധിക്കൊപ്പം എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റില്‍ ചോദ്യം ചെയ്യലിന് വദ്ര എത്തിയത്. ഭര്‍ത്താവിനെ ഓഫിസിലേക്ക് കടത്തി വിട്ടശേഷം അദ്ദേഹത്തെ കാത്തുനില്‍ക്കാതെ പ്രിയങ്ക കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് തിരിച്ചു പോകുകയും ചെയ്തു.


ഫെബ്രുവരി 16വരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദിച്ചറിഞ്ഞത്. ലണ്ടനില്‍ വാങ്ങിച്ച സ്വത്തുവകകളില്‍ മുന്ന് വില്ലകളും മൂന്ന് അത്യാഢംബര ഫ്‌ളാറ്റുകളും ഉണ്ട്. എല്ലാം വാങ്ങിയത് 2005നും 2010നും ഇടയിലാണ്.


ഇവയില്‍ രണ്ട് വില്ലകള്‍ക്ക് ചുരുങ്ങിയത് 83 കോടി രൂപ വിലവരുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഡല്‍ഹി കോടതിയില്‍ അറിയിച്ചത്. സ്വത്തുവകകളെക്കുറിച്ച് അറിയാനായി മാത്രമാണ് അദ്ദേഹത്തെ വിളിപ്പിക്കുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കോടതിയില്‍ പറഞ്ഞിരുന്നു.
പ്രിയങ്കാ ഗാന്ധി രാഷ്ട്രീയത്തില്‍ സജീവമായതോടെ ഭര്‍ത്താവ് വദ്രക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ കുരുക്കുമുറുക്കിയിരിക്കുകയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. തനിക്കെതിരായ നീക്കത്തിനുപിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്നും അദ്ദേഹം തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. വദ്രക്കെതിരേ ആരോപണം ഉന്നയിച്ച് പ്രിയങ്കയെ ലക്ഷ്യംവയ്ക്കുന്ന സമീപനമാണ് ബി.ജെ.പി സ്വീകരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
അതേസമയം ഇന്ന് എന്റഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത് വദ്രയെ ആണെങ്കില്‍ നാളെ അത് മോദിയെ ആയിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് സിങ് പറഞ്ഞു.

 

താന്‍ ഭര്‍ത്താവിനൊപ്പം; കേസിനുപിന്നില്‍ രാഷ്ട്രീയ പകപോക്കല്‍: പ്രിയങ്കാ ഗാന്ധി


ന്യൂഡല്‍ഹി: തന്റെ ഭര്‍ത്താവിനെതിരായ നീക്കങ്ങളെല്ലാം രാഷ്ട്രീയ പകപോക്കലാണെന്ന് എ.ഐ,സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. താന്‍ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമാണെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തുകൊണ്ട് കോണ്‍ഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.
റോബര്‍ട്ട് വദ്ര തന്റെ ഭര്‍ത്താവാണ്. അദ്ദേഹം എന്റെ കുടുംബമാണ്. ആരെന്ത് പറഞ്ഞാലും ഞാനെന്റെ കുടുംബത്തിനൊപ്പമാണെന്നും പ്രിയങ്ക പറഞ്ഞു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് വദ്രയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. കോണ്‍ഗ്രസ് സ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറിയായി അവര്‍ ചുമതലയേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കക്ക് നല്‍കിയിരിക്കുന്നത്. ഇന്നലെ വൈകീട്ട് 4.45ഓടെയാണ് പ്രിയങ്ക എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാസ്ബോൾ യുഗത്തിന് അന്ത്യം; ന്യൂസിലൻഡിനോടേറ്റ പരമ്പര തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലക സ്ഥാനം ഒഴിഞ്ഞ് ബ്രെൻഡൻ മക്കല്ലം

Cricket
  •  15 days ago
No Image

റഫ്ഹയുടെ മരുഭൂമിക്ക് മുകളില്‍ ആകാശ വിസ്മയം; മില്‍കി വേ അപൂര്‍വ കാഴ്ച ആസ്വദിച്ച് നക്ഷത്രപ്രേമികള്‍

Saudi-arabia
  •  15 days ago
No Image

ഇതൊരു ഫുട്ബോൾ മത്സരം മാത്രം, മറ്റൊന്നാക്കി മാറ്റരുത്; ഇംഗ്ലണ്ടുമായുള്ള രാഷ്ട്രീയ പകയുടെ ചൂട് കുറയ്ക്കാൻ ലയണൽ സ്കലോണി

Football
  •  15 days ago
No Image

ഒരു യുഗത്തിന്റെ അന്ത്യം! 1,605 ദിവസങ്ങൾക്ക് ശേഷം ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യ

Cricket
  •  15 days ago
No Image

ഞങ്ങളെ കൊള്ളയടിച്ചു, റഫറി ഇംഗ്ലണ്ടിനെ രക്ഷിച്ചു; ഫിഫ ലോകകപ്പ് ക്വാർട്ടറിന് പിന്നാലെ റഫറിക്കെതിരെ ഹാലണ്ടിന്റെ പിതാവ്

Football
  •  15 days ago
No Image

ആര് ജയിച്ചാലും അവർ ഫൈനലിൽ ഉണ്ടാകില്ല! ലോകകപ്പ് സെമിക്ക് തൊട്ടുമുമ്പ് അസാധാരണ തീരുമാനവുമായി ഫിഫ?

Football
  •  15 days ago
No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  15 days ago
No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  15 days ago
No Image

യുവതിയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; പണമെത്തിയത് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട്; മരുതോങ്കര സ്വദേശിനി കീര്‍ത്തന ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍

Kerala
  •  15 days ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  16 days ago