ദളിത് സഹോദരിമാരുടെ അറസ്റ്റ് സമൂഹത്തില്‍ തെറ്റായ സന്ദേശം പരത്തി: പി.കെ ജയലക്ഷ്മി
കല്‍പ്പറ്റ: തലശ്ശേരിയില്‍ ദളിത് യുവതികളായ അജ്ഞനയെയും അഖിലയെയും ഒന്നരവയസ്സുള്ള കുട്ടിയെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിലൂടെ നിയമപാലകര്‍ക്ക് മുമ്പിലും ദളിതര്‍ സുരക്ഷിതരല്ലെന്ന തെറ്റായ സന്ദേശമാണ് സമൂഹത്തില്‍ പരത്തിയതെന്ന് മുന്‍ മന്ത്രിയും കെ.പി.സി.സി എക്‌സിക്യുട്ടീവ് മെമ്പറുമായ പി.കെ ജയലക്ഷ്മി ആരോപിച്ചു.
കണ്ണൂരില്‍ സാധാരണ ജനങ്ങള്‍ സുരക്ഷിതരല്ലെന്ന ചിന്തയാണ് ഇതിലൂടെ വ്യക്തമാകുന്നത്. സി.പി.എമ്മിന്റെ രാഷ്ട്രീ പകപോക്കലിന് പൊലീസ് കൂട്ടുനിന്നത് ശരിയായില്ല.
കേരളത്തിന് പുറത്ത് ദളിതരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുകയും കേരളത്തിലെ ഭരണം ദളിതര്‍ക്കെതിരെ പ്രയോഗിക്കുകയും ചെയ്യുന്നതിന്റെ വൈരുധ്യമാണ് തലശ്ശേരിയില്‍ കണ്ടത്. മാവോയിസ്റ്റുകളുടേത് പോലുള്ള ഭീകരത പട്ടികവര്‍ഗവിഭാഗങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ അധികാരികള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ടോയെന്ന് സംശയിക്കണം.
പട്ടികവിഭാഗം ജനങ്ങളുടെ സുരക്ഷിതത്വത്തിനായി നീതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറകണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു. കടുത്ത പ്രതിഷേധാര്‍ഹമായ കാര്യമാണ് പൊലീസ് ചെയ്തിട്ടുള്ളത്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തണമെന്നും പട്ടികവിഭാഗം ജനങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന എല്ലാവരും ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."