നീലഗിരി ജില്ലയില്‍ 31 മദ്യശാലകള്‍ക്ക് താഴിട്ടു
ഗൂഡല്ലൂര്‍: നിലഗിരി ജില്ലയിലെ 31 മദ്യശാലകള്‍ അടച്ചു പൂട്ടി. തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ വീണ്ടും അധികാരത്തിയാല്‍ സംസ്ഥാനത്ത് ഘട്ടംഘട്ടമായി മദ്യ നിരോധനം ഏര്‍പ്പെടുത്തുമെന്നും ആദ്യഘട്ടമെന്ന നിലയില്‍ 500 മദ്യശാലകള്‍ പൂട്ടുമെന്നും പാര്‍ട്ടി സെക്രട്ടറി ജയലളിത പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രിയായി അധികാരത്തിലേറിയ ഉടനെ ഇതുമായി ബന്ധപ്പെട്ട ഫയലില്‍ ജയലളിത ഒപ്പുവെക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അടപ്പൂട്ടല്‍ നടപടി. കൂടാതെ മദ്യളാസകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുത്തിയിരുന്നു. കഴിഞ്ഞ ദിവസം മാത്രം നീലഗിരി ജില്ലയില്‍ 31 മദ്യശാലകള്‍ക്കാണ് താഴിട്ടത്. മുഖ്യമന്ത്രി ജയലളിതയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മദ്യശാലകള്‍ അടച്ചുപൂട്ടിയത്.
ഓവാലി പഞ്ചായത്തിലെ ബാര്‍ഹുഡ്, പന്തല്ലൂര്‍, ചേരങ്കോട്, പൂളക്കുന്ന്, നെല്ലാകോട്ട എന്നിവയാണ് ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കില്‍ അടച്ചുപൂട്ടിയ അഞ്ച് മദ്യശാപ്പുകള്‍.
ഊട്ടി താലൂക്കിലെ മഞ്ചൂര്‍, ചിന്നക്കൊരയ്, പിക്കട്ടി, തങ്കാട്, ദേവര്‍ശോല, ബംഗാള്‍ മട്ടം, മഞ്ഞകമ്പ, ആര്‍കുറ്റി തുടങ്ങിയ സ്ഥലത്തെ മദ്യശാലകളുമാണ് ഇന്നലെ പൂട്ടിച്ചത്. വരും ദിനങ്ങളില്‍ ബാക്കിയുള്ള മദ്യശാലകള്‍ക്ക് കൂടി താഴ് വീഴുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."