പുഴ സംരക്ഷണ സമിതി അംഗങ്ങളെ ആദരിച്ചു
കോഴിക്കോട്: ജില്ലയിലെ പ്രാദേശിക പുഴസംരക്ഷണ സമിതികളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന 65 വയസിനു മുകളിലുള്ള അംഗങ്ങളെ ജില്ലാ പുഴസംരക്ഷണ ഏകോപന സമിതി ആദരിച്ചു. കോഴിക്കോട്ട് നടന്ന പരിപാടി പബ്ലിക് സര്‍വിസ് കമ്മിഷന്‍ അംഗം ടി.ടി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ തലമുറ നമുക്കുവേണ്ടി കരുതിവയ്ക്കുകയും സംരക്ഷിക്കുകയും ചെയ്ത പുഴകളും തണ്ണീര്‍തടങ്ങളും വരുംതലമുറക്കുവേണ്ടി സംരക്ഷിച്ചില്ലെങ്കില്‍ വന്‍ദുരന്തത്തെ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. കൈയേറ്റങ്ങളില്‍ നിന്നും മാലിന്യങ്ങളില്‍ നിന്നും പുഴകളെ സംരക്ഷിക്കേണ്ടത് പൊതുസമൂഹത്തിന്റെ ബാധ്യതയാണെന്നും യുവ സമൂഹം പുഴസംരക്ഷണിത്തിനു മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.കെ കുഞ്ഞിമോന്‍ (കല്ലായിപ്പുഴ, കോതി), എ.ജനാര്‍ദ്ദനന്‍ (കോരപ്പുഴ) എന്നിവരെയാണ് ആദരിച്ചത്.
എം. ചന്ദ്രശേഖരന്‍, കെ.പി സലീം ബാബു, പി.പി ഉമര്‍കോയ, അനൂപ് അര്‍ജുന്‍, കെ. കോയ, ടി.ടി നാസര്‍, കെ.സി ശ്രീധരന്‍, എസ്.വിഅശറഫ്, കെ.പി രാധാകൃഷ്ണന്‍, അനീസ് തോട്ടുങ്ങല്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ.എ അസീസ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ പള്ളിക്കണ്ടി സ്വാഗതവും കെ.പി അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."