HOME
DETAILS

ചിന്തകള്‍ക്കു വഴികാണിക്കാന്‍ നാഷനല്‍ കാംപസ് കാള്‍

  
backup
March 09, 2017 | 7:25 PM

thinks-way-national-campus-call-spm-article

ഏറെ ദുഃഖകരമായ വാര്‍ത്തകളാണു പലപ്പോഴും കാംപസുകളില്‍ നിന്ന് കേള്‍ക്കാറുള്ളത്. റാഗിങിന്റെ പേരിലും മറ്റും നടക്കുന്ന ക്രൂര വിനോദങ്ങള്‍ മുതല്‍ മദ്യത്തിന്റെയും മറ്റു ലഹരിപദാര്‍ഥങ്ങളുടെയും വ്യാപകമായ ഉപയോഗം വരെയുള്ള കാംപസ്‌വാര്‍ത്തകള്‍ നമ്മെ നിരന്തരം ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സംവാദങ്ങള്‍ക്ക് ഇടമില്ലാത്ത, കേവലം ഉരുളന്‍ കല്ലിന്റെയും ഇരുമ്പ് ദണ്ഡിന്റെയും പേരിലുള്ള രാഷ്ട്രീയം കാംപസുകളില്‍ നടപ്പാക്കുന്ന ഗുണ്ടാ രാജ് ഈ അന്തരീക്ഷത്തെ നില നിര്‍ത്തുന്നതിലും സംരക്ഷിക്കുന്നതിലും നല്ല പങ്കു വഹിക്കുന്നുണ്ട്.
ഭൗതിക വാദം ഉന്നതമാണ്, അത് ശാസ്ത്രത്തോടു ചേര്‍ന്ന് നില്‍ക്കുന്നതാണ് എന്ന ഒരു വ്യാപക നുണപ്രചാരണത്തിനു നമ്മുടെ ഭൗതിക വിദ്യാഭ്യാസ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ആധുനിക ശാസ്ത്രത്തോടൊപ്പം കയറി വരുന്ന ആധുനിക യൂറോപ്പിന്റെ ലോക വീക്ഷണം ഭൗതിക വാദം ഉന്നതവും മറ്റെല്ലാം പഴഞ്ചനും പിന്നാക്കവുമാണ് എന്ന ഒരു ധ്വനി പരത്തുന്നുണ്ട്. ഇത് മനുഷ്യന്റെ ധര്‍മബോധത്തെ വഴിതെറ്റിക്കുന്നതാണ്.വേദനിപ്പിക്കുന്ന വാര്‍ത്തകള്‍ മാത്രമല്ല, വലിയ സംവാദങ്ങളും ചിന്തകളും, നിലവാരമുള്ള പുസ്തകങ്ങളും, കാലത്തിന്റെ ദിശ തെളിയിക്കുന്ന പുതിയ പഠനങ്ങളും എല്ലാം വരുന്നത് കാംപസുകളില്‍ നിന്നു തന്നെയാണ്. നാളെയുടെ പൊതുസമൂഹത്തിനു മേല്‍ ഏറ്റവും വലിയ സ്വാധീന ശക്തിയായി വരാവുന്നത് ഇന്നത്തെ കലാലയങ്ങളിലെ വിദ്യാര്‍ഥി തലമുറയാണ്. സമൂഹത്തിന്റെ നേതൃനിരയിലേക്ക് വരാവുന്ന, സമൂഹത്തെ ബഹുമുഖമായ അര്‍ഥത്തില്‍ സ്വാധീനിക്കാനാവുന്ന ഏറ്റവും ഉന്നതമായ ചിന്താ ശേഷിയുള്ള ഈ വലിയ സംഘത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. കേരളീയ ഇസ്്‌ലാമിന്റെ യഥാര്‍ഥമായ പൈതൃകവും പാരമ്പര്യവും കാംപസുകള്‍ തിരിച്ചറിയപ്പെടാതെ പോയാല്‍ അത് എത്ര മേല്‍ അപകടകരമായിരിക്കും എന്ന് ചിന്തിക്കാവുന്നതേയുള്ളൂ.
എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങ് ഈ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. തുറന്നുവയ്ക്കപ്പെട്ട തീര്‍ത്തും വ്യത്യസ്തമായ രീതികളുള്ള ഒരു ലോകത്തേക്ക് പെട്ടെന്നു കയറിവന്നു, വഴി കാണിക്കാനോ മാതൃക കാണിക്കാനോ അധികം ആരുമില്ലാത്ത ദുര്‍ഘടമായ സാഹചര്യങ്ങളില്‍ പെട്ട് ജീവിതം ദുഷിച്ച മാര്‍ഗങ്ങളിലൂടെ പോയ എത്രയോ പേരുടെ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നില്‍ ഉണ്ട്. ഈ സാഹചര്യത്തെ തിരിച്ചറിഞ്ഞു സ്വന്തം സഹോദരങ്ങള്‍ക്ക് വഴി തെളിച്ചുകൊടുക്കാന്‍ വളരെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങ് ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. ഇത് കൂടുതല്‍ കാര്യക്ഷമവും വ്യാപകവും ആക്കിക്കൊണ്ട് വരേണ്ടത് കാലഘട്ടത്തിന്റെ ഏറ്റവും വലിയ അനിവാര്യതയാണ്.
സമസ്തക്ക് കീഴിലുള്ള വിവിധ സംവിധാനങ്ങളിലൂടെ മത ഭൗതിക സമന്വയത്തിന്റെ ഒന്നാം ഘട്ടം ഭംഗിയായി മുന്നോട്ട് പോകുന്നുണ്ട്. ഭൗതിക സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് മത ബോധം നല്‍കുക എന്നത് കൂടി ഇതിന്റെ ഭാഗമായി കണ്ടു ഗൗരവമായ ആലോചനകള്‍ക്കു സമയമായിട്ടുണ്ട്. മതബോധത്തിലധിഷ്ഠിതമായ ഭൗതിക വിദ്യാഭ്യാസം എന്ന തലത്തിലുള്ള വ്യക്തമായ കര്‍മപരിപാടിയിലൂടെയാണ് അത് അക്ഷ്യം കാണുക. കൗമാരമനസുകളെ വഴിതെറ്റിക്കുന്ന ചിന്തകളില്‍ നിന്നു അവരെ നേര്‍പഥങ്ങളിലേക്ക് വഴി നടത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള ചില കാല്‍വയ്പ്പുകളാണ് എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങ് നാഷനല്‍ കാംപസ് കാള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നൂറോളം കാംപസുകളില്‍ നടത്തിയ കാംപസ് മസീറയിലൂടെ വിവിധ കാംപസുകളുടെ സ്പന്ദനങ്ങള്‍ അറിഞ്ഞ ശേഷം പരിഹാരമാലോചിക്കാനായുള്ള ഒരു സംഗമം കൂടിയാണിത്. സംസ്ഥാനത്തെ പല കാംപസുകളിലും ജില്ലാ കേന്ദ്രങ്ങളിലും ആരംഭിച്ചുകഴിഞ്ഞ സ്‌കൂള്‍ ഓഫ് ഇസ്്‌ലാമിക് തോട്ട്‌സ് എന്ന കാംപസുകള്‍ക്കു വേണ്ടി പ്രത്യേകം തയാറാക്കിയ പദ്ധതിയുടെ വ്യാപനം, വിപുലീകരണം മുതല്‍ കാംപസ് വിങ് ആസൂത്രണം ചെയ്ത അനവധി മറ്റു പദ്ധതികളുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളുള്ള ഒരു സംഗമമാണ് ഇന്നു മുതല്‍ പെരിന്തല്‍മണ്ണ എം.ഇ.എ എന്‍ജിനീയറിങ് കോളജില്‍ നടക്കുന്നത്.

(എസ്.കെ.എസ്.എസ്.എഫ്
കാംപസ് വിങ് സംസ്ഥാന
കണ്‍വീനറാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കി; കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലിസ് തല്ലിച്ചതച്ചെന്ന് കുടുംബം; സംഭവം തിരുവനന്തപുരത്ത്

Kerala
  •  12 days ago
No Image

തൃശ്ശൂരിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടത് അടുക്കളയിൽ

Kerala
  •  12 days ago
No Image

'മെസ്സിക്കായി കോടികൾ, ഇന്ത്യൻ ഫുട്‌ബോളിന് അവഗണന'; തുറന്നടിച്ച് ഇന്ത്യൻ നായകൻ

Football
  •  12 days ago
No Image

ബ്രസീലിയൻ ഇതിഹാസം തിരിച്ചെത്തി; ലോകകപ്പിന് മുമ്പേ ഞെട്ടിച്ച നീക്കം

Football
  •  12 days ago
No Image

ട്രെയിനുകളിൽ ടിക്കറ്റില്ലാ യാത്രക്കാർ പെരുകുന്നു; റെയിൽവേയ്ക്ക് ഈ വർഷം ലഭിച്ചത് 1,781 കോടി രൂപ

National
  •  12 days ago
No Image

വെറ്റിനറി സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ലൈസൻസ് നിർബന്ധം; പുതിയ തീരുമാനവുമായി അബൂദബി ADAFSA

uae
  •  12 days ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷയെ മുൻ നിർത്തി സ്പെഷ്യൽ ഡ്രൈവിന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  12 days ago
No Image

വിമാനത്താവളത്തിൽ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവം: അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  12 days ago
No Image

അനധികൃത ഡ്രോൺ ഉപയോ​ഗവും, വാടകയ്ക്ക് നൽകലും; വിന്റർ ക്യാമ്പുകളിൽ പരിശോധന ശക്തമാക്കി ദുബൈ; നിയമലംഘകർക്കെതിരെ നടപടി

uae
  •  12 days ago
No Image

ക്യാപ്റ്റനായി പന്ത്, ടീമിൽ കോഹ്‌ലിയും; വമ്പൻ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  12 days ago