HOME
DETAILS

ടി-20യിൽ ടെസ്റ്റ് കളിച്ചിട്ടും റെക്കോർഡ്; ലോകകപ്പിൽ ചരിത്രമെഴുതി സ്‌കൈ

  
February 15, 2026 | 4:02 PM

suryakumara yadav create a rare record against Pakistan

കൊളംബോ: ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന് 176 റൺസ് വിജയലക്ഷ്യം. കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് മാന്യമായ സ്കോർ നേടിയത്. ഇഷാൻ കിഷനാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. 40 പന്തിൽ 77 റൺസാണ് ഇഷാന്റെ ബാറ്റിൽ നിന്നും പിറന്നത്. 10 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. 

ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 29 പന്തിൽ 32 റൺസും നേടി. മൂന്ന് ഫോറുകളാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. സാധാരണ ശൈലിയിൽ നിന്നും വ്യത്യസ്തമായി ഡിഫൻസ് ഗെയിമാണ് സ്‌കൈ കളിച്ചത്. എന്നിട്ടും ടി-20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ക്യാപ്റ്റനാവാനും സൂര്യകുമാർ യാദവിന്‌ സാധിച്ചു. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് വിരാട് കോഹ്‌ലിയാണ്. 57 റൺസാണ് കോഹ്‌ലി നേടിയത്. 33 റൺസ് നേടിയ എംഎസ് ധോണിയാണ് രണ്ടാമൻ. ശിവം ദുബെ 27 റൺസും തിലക് വർമ്മ 25 റൺസും നേടി. 

അതേസമയം മത്സരത്തിൽ രണ്ട്‌ മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിൽ ഇറങ്ങിയത്. മലയാളി താരം സഞ്ജു സാംസണ് പകരം അഭിഷേക് ശർമയും പേസർ അർഷദീപ് സിങ്ങിന് പകരം കുൽദീപ് യാദവും ടീമിൽ ഇടം നേടി. സ്പിന്നിന് അനുകൂലമായ പിച്ചായതിനാലാണ് കുൽദീപ് യാദവ് ആദ്യ ഇലവനിൽ തിരിച്ചെത്തിയത്. 

ഇന്ത്യ പ്ലെയിങ് ഇലവൻ 

അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ റിങ്കു സിംഗ്, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ. 

പാകിസ്ഥാൻ പ്ലെയിങ് ഇലവൻ 

സൈം അയൂബ്, സാഹിബ്‌സാദ ഫർഹാൻ, സൽമാൻ ആഘ (സി), ബാബർ അസം, മുഹമ്മദ് നവാസ്, ഷദാബ് ഖാൻ, ഫഹീം അഷ്റഫ്, ഉസ്‌മാൻ ഖാൻ (ക്യാപ്റ്റൻ), ഷഹീൻ അഫ്രീദി, അബ്രാർ അഹമ്മദ്, ഉസ്‌മാൻ താരിഖ്. 

Indian captain Suryakumar Yadav scored 32 runs off 29 balls against Pakistan in the T20 World Cup. The Indian captain hit three fours. Unlike his usual style, Sky played a defensive game. Yet, Suryakumar Yadav also became the third Indian captain to score the most runs against Pakistan in the T20 World Cup.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രേംകുമാറിനെ അനുനയിപ്പിക്കാൻ സി.പി.ഐ.എം; വീട്ടിലെത്തി കടകംപള്ളി; കോൺഗ്രസ് പ്രവേശനം ഉടൻ?

Kerala
  •  2 hours ago
No Image

കുവൈത്ത്-ബ്രിട്ടീഷ് സൈനികാഭ്യാസം 'ഡെസേർട്ട് വാരിയർ 9' സമാപിച്ചു; പ്രതിരോധ സഖ്യം കൂടുതൽ ശക്തം

Kuwait
  •  2 hours ago
No Image

കടബാധ്യത; കണ്ണൂരിൽ അവാർഡ് ജേതാവായ കർഷകൻ ജീവനൊടുക്കി

Kerala
  •  2 hours ago
No Image

കാംപസ് വിദ്യാര്‍ഥിനികള്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ്

latest
  •  2 hours ago
No Image

താമരശ്ശേരിയിൽ നടുറോഡിൽ യുവാക്കളുടെ മദ്യപാനം; ഹോണടിച്ച ലോറി ഡ്രൈവർക്ക് ഭീഷണി, ഒടുവിൽ പൊലിസ് പിടിയിൽ

Kerala
  •  2 hours ago
No Image

കുവൈത്ത് വിമാനത്താവളത്തിൽ പക്ഷിഭീഷണി; അടിയന്തര നടപടിക്ക് നിർദ്ദേശം നൽകി മുനിസിപ്പൽ കൗൺസിൽ

Kuwait
  •  3 hours ago
No Image

തിരുവനന്തപുരത്ത് പൊലിസുകാരനെ മർദിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ; പൊലിസുകാരൻ്റെ ഭാഗത്ത് തെറ്റില്ലെന്ന് അന്വേഷണ റിപ്പോർട്ട്

Kerala
  •  3 hours ago
No Image

ഇടിമിന്നലായി ഇഷാൻ കിഷൻ; തിരുത്തിക്കുറിച്ചത് 19 വർഷത്തെ ചരിത്രം

Cricket
  •  3 hours ago
No Image

കുവൈത്തിൽ വ്യാജ ഉൽപ്പന്നങ്ങൾക്കെതിരെ കർശന നടപടി; ഫ്രൈഡേ മാർക്കറ്റിലെ സ്റ്റാൾ അടച്ചുപൂട്ടി

Kuwait
  •  3 hours ago
No Image

അടുത്ത തവണയും പിണറായി തന്നെ മുഖ്യമന്ത്രി; പ്രവചനവുമായി മണിശങ്കർ അയ്യർ

Kerala
  •  4 hours ago