HOME
DETAILS

അടുത്ത തവണയും പിണറായി തന്നെ മുഖ്യമന്ത്രി; പ്രവചനവുമായി മണിശങ്കർ അയ്യർ

  
Web Desk
February 15, 2026 | 2:12 PM

pinarayi will be the chief minister again mani shankar aiyars prediction

തിരുവനന്തപുരം: കേരളത്തിൽ അടുത്ത തവണയും പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ. സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച ‘വിഷൻ 2031’ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ യാഥാർത്ഥ്യമാക്കാൻ പ്രയത്നിച്ച ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാവപ്പെട്ടവർക്കും രാജ്യനിർമ്മാണത്തിൽ പങ്കാളിത്തമുണ്ടെന്ന് തോന്നുന്ന ഒരു ഇന്ത്യയായിരുന്നു ഗാന്ധിജിയുടെ സ്വപ്നം. ഈ ലക്ഷ്യത്തിലേക്ക് ഏറ്റവും മികച്ച പുരോഗതി കൈവരിച്ചത് മാർക്സിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളമാണെന്നത് കൗതുകകരമായ വസ്തുതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "ഇതൊരു പ്രശംസയാണോ പരിഹാസമാണോ എന്ന് എനിക്കറിയില്ല. പക്ഷേ, ഇതൊരു ഔദ്യോഗിക ചടങ്ങായിട്ടും എന്റെ പാർട്ടി സഹപ്രവർത്തകർ ഇവിടെ ഇല്ലാത്തതിൽ ഞാൻ ഖേദിക്കുന്നു എന്നും മണിശങ്കർ അയ്യർ പറഞ്ഞു.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പഞ്ചായത്തീരാജ് ആശയങ്ങൾ മറ്റേതൊരു സംസ്ഥാനത്തേക്കാളും മികച്ച രീതിയിൽ പ്രാവർത്തികമാക്കാൻ കേരളത്തിന് സാധിച്ചു. ത്രിതല പഞ്ചായത്തീരാജ് ഭരണനിർവ്വഹണത്തിൽ കേരളം രാജ്യത്ത് ഒന്നാമതാണ്. എന്നാൽ പ്രായോഗികമായി ഒന്നാമതാണെങ്കിലും നിയമപരമായ കാര്യങ്ങളിൽ കേരളം ഇപ്പോഴും രണ്ടാം സ്ഥാനത്താണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കർണാടകയിലെ രമേഷ് കുമാർ കമ്മിറ്റി റിപ്പോർട്ട് മാതൃകയാക്കി കേരളത്തിലും പഞ്ചായത്തീരാജ് നിയമത്തിൽ ഭേദഗതികൾ കൊണ്ടുവരണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഡോ. തോമസ് ഐസക്കിന്റെ ഉൾക്കാഴ്ചകളും വി.കെ. രാമചന്ദ്രന്റെ അനുഭവസമ്പത്തും ഉപയോഗപ്പെടുത്തി പഞ്ചായത്തീരാജ് രംഗത്ത് കേരളത്തിന്റെ ഒന്നാം സ്ഥാനം നിയമപരമായി ഉറപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് ഇന്ന് പഞ്ചായത്തീരാജിനായി ശബ്ദമുയർത്താൻ അധികം ആരും അവശേഷിക്കുന്നില്ലെന്നും ആ ദൗത്യം കേരളം പൂർത്തിയാക്കണമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

 

 

 

pinarayi will be the chief minister again," predicted veteran congress leader mani shankar aiyar. speaking at a recent event, aiyar praised pinarayi vijayan's administrative skills and political leadership, stating that the ldf is likely to retain power under his guidance in the upcoming elections.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരിച്ചുവരവിൽ തിരിച്ചടി; ഗംഭീറിനും കോഹ്‌ലിക്കും ശേഷം മൂന്നാമനായി അഭിഷേക് ശർമ്മ

Cricket
  •  2 hours ago
No Image

കുവൈത്തിൽ സർട്ടിഫിക്കറ്റ് പരിശോധന കർശനം; ബിരുദ വിവരങ്ങൾ സഹേൽ ആപ്പ് വഴി ഉടൻ അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശം

Kuwait
  •  2 hours ago
No Image

സ്കൂൾ അധികൃതരുടെ ക്രൂരത; വിദ്യാർഥിനിയുടെ അറ്റുപോയ വിരലുകൾ ചവറ്റുകൊട്ടയിലെറിഞ്ഞു; കേസെടുത്ത് പൊലിസ്

National
  •  2 hours ago
No Image

സ്പീക്കർ ഓം ബിർലക്കെതിരായ അവിശ്വാസ പ്രമേയം; മാർച്ച് 9ന് ലോക്സഭ പരിഗണിക്കും

National
  •  2 hours ago
No Image

ദുബൈ-സലാല യാത്ര ഇനി എളുപ്പം; നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ

uae
  •  3 hours ago
No Image

പാകിസ്ഥാനെതിരെ സഞ്ജു പുറത്ത്, ടീമിൽ രണ്ട്‌ മാറ്റങ്ങൾ; ആവേശപ്പോരിൽ ഇന്ത്യക്ക് ബാറ്റിങ്

Cricket
  •  3 hours ago
No Image

അവിഹിത ബന്ധത്തിന് തടസം; പിഞ്ചുമക്കളെ എലിവിഷം നൽകി കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ; കൂട്ടുനിന്ന സഹോദരിക്ക് വേണ്ടി തിരച്ചിൽ ഊർജിതം

National
  •  3 hours ago
No Image

അവയവദാനത്തിൽ പുതുചരിത്രം കുറിച്ച് കുഞ്ഞുമാലാഖ മടങ്ങി; ആലിന് യാത്രാമൊഴി ചൊല്ലി കേരളം

Kerala
  •  3 hours ago
No Image

ലോകകപ്പിലെ ക്ലാസിക് പോരാട്ടത്തിന് മുമ്പേ പാകിസ്ഥാൻ വീണു; ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  3 hours ago
No Image

യുഎഇയിൽ വിസ റദ്ദാക്കിയാൽ എത്ര ദിവസം തുടരാം? നിയമങ്ങൾ അറിയാം

uae
  •  3 hours ago

No Image

അള്‍ട്രാവയലറ്റ് വികിരണം: മൂന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലര്‍ട്ട്, ജോലി സമയത്തില്‍ മാറ്റം

Kerala
  •  8 hours ago
No Image

പിടിയിലായത് സ്വര്‍ണമാല വിഴുങ്ങിയതിന്, സ്‌കാനിങ്ങില്‍ വയറ്റില്‍ കമ്മലും; മോഷ്ടാവിനെ പിടികൂടി വെട്ടിലായി പൊലിസ്; തൊണ്ടി മുതല്‍ പുറത്തുവരാന്‍ നാലുദിവസമായി കാത്തിരിപ്പ്  

Kerala
  •  8 hours ago
No Image

എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനമേറ്റ പൊലിസുകാരനെതിരെ കേസ്; പൊലിസ് സേനയില്‍ പ്രതിഷേധം രൂക്ഷം

Kerala
  •  9 hours ago
No Image

ശബരിമല യുവതീപ്രവേശനം: ആചാരസംരക്ഷണത്തില്‍ വിട്ടുവീഴ്ച്ചയില്ല, സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍.എസ്.എസ്; കോടതിക്കൊപ്പമെന്ന് സി.പി.എം

Kerala
  •  9 hours ago