ഖത്തർ എജുക്കേഷൻ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു; 108 പ്രതിഭകളെ നേരിട്ട് ആദരിച്ച് അമീർ
ദോഹ: രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ ഏറ്റവും ഉയർന്ന ആദരമായ 19-ാമത് വിദ്യാഭ്യാസ മികവ് അവാർഡുകൾ (Education Excellence Award) വിതരണം ചെയ്തു. ഷെറാട്ടൺ ദോഹ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി മുഖ്യാതിഥിയായി പങ്കെടുത്ത് വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.
വിദ്യാഭ്യാസത്തിന്റെ വിവിധ തലങ്ങളിൽ അസാമാന്യ മികവ് പുലർത്തിയ 108 പേരെയാണ് ഇത്തവണ അമീർ ആദരിച്ചത്. ഇതിൽ പ്രൈമറി, പ്രിപ്പറേറ്ററി, സെക്കൻഡറി തലങ്ങളിലെ മികച്ച വിദ്യാർത്ഥികളും സർവകലാശാലാ ബിരുദധാരികളും മാസ്റ്റേഴ്സ്, ഡോക്ടറൽ ബിരുദം നേടിയവരും ഉൾപ്പെടുന്നു. വിദ്യാർത്ഥികൾക്ക് പുറമെ, മികച്ച അധ്യാപകർ, മികവ് പുലർത്തിയ സ്കൂളുകൾ, ശാസ്ത്ര ഗവേഷണ രംഗത്ത് മികച്ച നേട്ടം കൈവരിച്ചവർ എന്നിവർക്കും അമീർ നേരിട്ട് പുരസ്കാരങ്ങൾ നൽകി.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി, ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൂടാതെ വിവിധ മന്ത്രാലയങ്ങളിലെ മന്ത്രിമാർ, ശൈഖുമാർ, മുതിർന്ന ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ വലിയൊരു നിര തന്നെ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.
രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവതലമുറയ്ക്കുള്ള സുപ്രധാന പങ്കിനെക്കുറിച്ച് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് ചടങ്ങിൽ സംസാരിച്ചു. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും വിദ്യാഭ്യാസ ഗുണനിലവാരം ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനും ഇത്തരം പുരസ്കാരങ്ങൾ വലിയ പ്രേരണയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അവാർഡ് ജേതാക്കളെ പ്രതിനിധീകരിച്ച് ഫാത്തിമ സാദ് അൽ മോഹൻനദി നന്ദി പ്രസംഗം നടത്തി. അവാർഡിന്റെ ചരിത്രവും ഈ വർഷത്തെ നേട്ടങ്ങളും വിവരിക്കുന്ന ഡോക്യുമെന്ററി പ്രദർശനവും ചടങ്ങിന് മിഴിവേകി.
the emir of Qatar honored 108 distinguished students at the education excellence awards ceremony, celebrating academic achievement, innovation, and national talent development in a prestigious annual event.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."