മുചുകുന്ന് കോളജില്‍ പത്രകാംപയ്നെതിരേ എസ്.എഫ്.ഐ അക്രമം
കൊയിലാണ്ടി: ചന്ദ്രിക കാംപയിന്റെ ഭാഗമായി കൊയിലാണ്ടി മുചുകുന്ന് സയ്യിദ് അബ്ദുഹിമാന് ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ഗവ. കോളജിലെത്തിയ മുസ്ലിംലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കള്‍ക്ക് നേരെ അക്രമം. എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് നേതൃത്വം പറഞ്ഞു. പത്രം കോളജില്‍ പത്രം വരിക്കാരാകാന്‍ അനുവാദം തരണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പലുമായി ബന്ധപ്പെട്ടവര്‍ ചര്‍ച്ച നടത്തിയിരുന്നു. യൂനിയനും, പി.ടി.എയും, കൗണ്‍സിലും അനുവദിച്ചാലെ പത്രം വരിചേര്‍ക്കാന്‍ പാടുള്ളു എന്ന ധാര്‍ഷ്ട്യമാണ് പ്രിന്‍സിപ്പലിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് മുസ്ലിംലീഗ്, യൂത്ത്ലീഗ്, എം.എസ്. എഫ് നേതാക്കള്‍ പറഞ്ഞു.
പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്തി പുറത്തേക്ക് വരുമ്പോഴാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച് എസ്.എഫ്.ഐ യൂനിയന്‍ നേതാക്കള്‍ യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ഒ.കെ ഫൈസല്‍, കൊയിലാണ്ടി മണ്ഡലം എം.എസ്. എഫ് ട്രഷറര്‍ ചന്ദ്രിക സ്റ്റാഫുമായ പി.കെ മുഹമ്മദലി, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെ. കെ. റിയാസ് എന്നിവരെ മര്‍ദിക്കുകയും കൊയിലാണ്ടി മണ്ഡലംലീഗ് സെക്രട്ടറി പി.പി കരീം, മൂടാടി പഞ്ചായത്ത് ലീഗ് പ്രസിഡന്റ് മെയോണ്‍ ഖാദര്‍, ചന്ദ്രിക പ്രാദേശിക ലേഖകന്‍ സി.എ റഹ്മാന്, റഷീദ് മണ്ടോളി, റഷീദ് കൊളരാട്ടില്‍, ഹംസ മുചുകുന്ന് തുടങ്ങിയ പ്രാദേശിക ലീഗ് നേതാക്കളെ കൈയ്യേറ്റം ചെയ്യുകയും ചെയ്തതെന്നാണ് പരാതി.
സംഭവത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കിഴരിയൂര്‍ പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."