മദ്യ വില്‍പനശാല മാറ്റി സ്ഥാപിക്കുമെന്ന് മന്ത്രി: അനുവദിക്കില്ലെന്ന് എം.എല്‍.എ
വടക്കാഞ്ചേരി: ഓട്ടുപാറയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ഫെഡ് വിദേശമദ്യ വില്‍പനശാല വടക്കാഞ്ചേരി നഗരസഭയിലെ മുണ്ടത്തിക്കോട് മേഖലയില്‍ ഉള്‍പ്പെട്ട പുതുരുത്തി നെയ്യന്‍ പടിയിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പ്രഖ്യാപിച്ചു.
നിയമസഭയില്‍ അനില്‍ അക്കര എം.എല്‍.എ അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രിയുടെ പ്രഖ്യാപനം. പുതുരുത്തിയിലെ കെട്ടിടം സു പ്രീം കോടതി നിര്‍ദ്ദേശിക്കുന്ന ദൂരപരിധിയും,അബ്കാരി നിയമവും പാലിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് അനില്‍ അക്കര അറിയിച്ചു.
കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് തന്റെ ചോദ്യത്തിന് സഹകരണ വകുപ്പ് മ ന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മറുപടിക്ക് കടക വിരുദ്ധമായ തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ജനപ്രതിനിധികളുമായി കൂടിയാലോചിക്കാതെ ഒരു തീരുമാനവും കൈകൊള്ളില്ലെന്നായിരുന്നു ഉറപ്പ്. എന്നാല്‍ തന്നോട് പോലും കൂടിയാലോചിക്കാതെ എകപക്ഷീയമായിരുന്നു തീരുമാനം. ആര്യംപാടം സര്‍വ്വോദയം സ്‌കൂള്‍, പുതുരുത്തി പള്ളി, യു.പി സ്‌കൂള്‍ എന്നിവയുടെ സമീപത്തേക്ക് മദ്യവില്‍പന ശാല മാറ്റാനുള്ള നീക്കത്തെ ജനങ്ങളെ അണിനിരത്തി ചെറുത്ത് തോല്‍പിക്കുമെന്നും അനില്‍ അക്കര അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."